---
title: "  ഒരു രക്ഷയുമില്ല, പിടിക്കാൻ പറ്റാത്ത ദൂരത്തേക്ക് ഉയരുന്നു .....! കേരളത്തിൽ സ്വർണവിലയിൽ ഇന്നും ഉയർന്നു"
english_title: "Gold price in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365674/gold-price-in-kerala"
published_at: "2026-06-13T10:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a28f021d3bd5_gold.jpg"
keywords: ["Gold price", "Kerala"]
---

#   ഒരു രക്ഷയുമില്ല, പിടിക്കാൻ പറ്റാത്ത ദൂരത്തേക്ക് ഉയരുന്നു .....! കേരളത്തിൽ സ്വർണവിലയിൽ ഇന്നും ഉയർന്നു

> **Lead Summary:** **തിരുവനന്തപുരം: ** കേരളത്തിൽ സ്വർണവിലയിൽ ഇന്നും ഉയർന്നു . പവന് 360 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,09,320 രൂപയായി.

## Article Content

**തിരുവനന്തപുരം: ** കേരളത്തിൽ സ്വർണവിലയിൽ ഇന്നും ഉയർന്നു . പവന് 360 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,09,320 രൂപയായി.

ഒരു ​ഗ്രാം സ്വർണത്തിന്റെ വില 13,665 രൂപയാണ്. തുടർച്ചയായി വില കുറഞ്ഞതിന് ശേഷം അടുപ്പിച്ച് സ്വർണത്തിന് വില കൂടുകയാണ്. ഇന്നലെ 1,08,960 ആയിരുന്നു സ്വർണത്തിന്റെ വില. ജൂൺ ആദ്യം 1,14,560 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് വില ഉണ്ടായിരുന്നത്.

ഇവിടെ നിന്നാണ് വില കുറഞ്ഞ് 1,06,800 രൂപയിലേക്ക് എത്തിയത്. ജൂൺ പത്തിന് രാവിലെ 109160 രൂപയും പിന്നീട് വൈകിട്ടോടെ 108360 രൂപയിലേക്കും ഒരു പവൻ സ്വർണത്തിന്റെ വില കുറഞ്ഞു. പിന്നീട് ജൂൺ 11ന് 1,06,800 രൂപയിലേക്ക് നിരക്ക് കുറഞ്ഞു. ഇതായിരുന്നു ജൂൺ മാസത്തിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്ക്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365674/gold-price-in-kerala)