---
title: "ആകാശയാത്രയ്ക്കിടയിൽ ആശങ്ക; ഷാർജ-കോഴിക്കോട് എയർ അറേബ്യ വിമാനം കൊച്ചിയിൽ അടിയന്തരമായി ഇറക്കി; യാത്രക്കാർ സുരക്ഷിതർ"
english_title: "Technical snag, Sharjah-Kozhikode Air Arabia flight lands at Kochi airport"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365666/technical-snag-sharjah-kozhikode-air-arabia-flight-lands-at-kochi-airport-"
published_at: "2026-06-13T10:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ce04974dfc_Air_Arabia_flight_lands_at_Kochi_airport.jpg"
keywords: ["Latest News", "Air Arabia", "Emergency Landing", "Kochi Airport"]
---

# ആകാശയാത്രയ്ക്കിടയിൽ ആശങ്ക; ഷാർജ-കോഴിക്കോട് എയർ അറേബ്യ വിമാനം കൊച്ചിയിൽ അടിയന്തരമായി ഇറക്കി; യാത്രക്കാർ സുരക്ഷിതർ

> **Lead Summary:** കൊച്ചി : ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

## Article Content

കൊച്ചി : ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

വിമാനത്തിന്റെ എഞ്ചിനിൽ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കൊച്ചിയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 170 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

G9545 എന്ന വിമാനത്തിന്റെ എഞ്ചിൻ റിവേഴ്സ് ത്രസ്റ്റ് സിസ്റ്റവുമായി ബന്ധപ്പെട്ട പ്രശ്നമാണ് അടിയന്തര ലാൻഡിങ്ങിലേക്ക് നയിച്ചതെന്ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് വക്താവ് പറഞ്ഞതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സുരക്ഷാ പരിശോധനകൾക്കു ശേഷം വിമാനം കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365666/technical-snag-sharjah-kozhikode-air-arabia-flight-lands-at-kochi-airport-)