---
title: "പിലാത്തറയിൽ കാർ ആക്രമിച്ച് 55 ലക്ഷവും സ്വർണവും കവർന്ന കേസ്; ബിജെപി  പ്രാദേശിക നേതാവ് അറസ്റ്റിൽ"
english_title: "Pilathara robbery case: BJP local leader arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365661/pilathara-robbery-case-bjp-local-leader-arrested"
published_at: "2026-06-13T09:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2cdaf5494f0_dthf.jpg"
keywords: ["latest news", "Pilathara robbery case", "BJP Leader", "arrest"]
---

# പിലാത്തറയിൽ കാർ ആക്രമിച്ച് 55 ലക്ഷവും സ്വർണവും കവർന്ന കേസ്; ബിജെപി  പ്രാദേശിക നേതാവ് അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: **[** പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശികളുടെ കാർ തടഞ്ഞുനിർത്തി ആക്രമിച്ച ശേഷം രഹസ്യ അറയിലുണ്ടായിരുന്ന സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ അഞ്ചാംപീടിക സ്വദേശിയായ സനു സന്തോഷിനെ ആണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ സനു ബിജെപിയുടെ പ്രാദേശിക നേതാവാണ്.

## Article Content

കണ്ണൂർ: **[** പിലാത്തറയിൽ മഹാരാഷ്ട്ര സ്വദേശികളുടെ കാർ തടഞ്ഞുനിർത്തി ആക്രമിച്ച ശേഷം രഹസ്യ അറയിലുണ്ടായിരുന്ന സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ അഞ്ചാംപീടിക സ്വദേശിയായ സനു സന്തോഷിനെ ആണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ സനു ബിജെപിയുടെ പ്രാദേശിക നേതാവാണ്.

കാസർകോട് അതിർത്തിയായ ഉപ്പളയിൽ വെച്ചാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്. കവർച്ചാസംഘം സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ മാസം രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഹാരാഷ്ട്ര സ്വദേശിയായ കുമാർ ജലന്ധർ നിഗം സഞ്ചരിച്ച കാർ ആക്രമിച്ചായിരുന്നു കവർച്ച.  കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 55 ലക്ഷം രൂപയും പരാതിക്കാരന്റെ ഭാര്യയുടെ ബാഗിലുണ്ടായിരുന്ന 25 ഗ്രാം സ്വർണവുമാണ് സംഘം തട്ടിയെടുത്തത്.

കവർച്ചയ്ക്ക് ശേഷം പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന വസ്ത്രങ്ങളെല്ലാം വലിച്ച് പുറത്തിട്ട നിലയിലായിരുന്നു. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഈ കാർ ആദ്യം കാണുന്നത്. ഇയാൾ വിവരമറിയിച്ചതിനെ തുടർന്ന് പരിയാരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.

പുതിയ ഭാരതീയ ന്യായ സംഹിതയിലെ (BNS) 310-ാം വകുപ്പ് പ്രകാരമാണ്  പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365661/pilathara-robbery-case-bjp-local-leader-arrested)