---
title: "'ആരോഗ്യമന്ത്രി ഇതുവരെ സ്ഥലത്തെത്തിയില്ല,നിപ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ല, മുമ്പ് എങ്ങനെ ചെയ്‌തെന്ന് പരിശോധിക്കണം; വിമർശിച്ച് പ്രതിപക്ഷ നേതാവ്"
english_title: "Opposition leader criticizes not handling Nipah seriously"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365660/opposition-leader-criticizes-not-handling-nipah-seriously"
published_at: "2026-06-13T09:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2cd969ee960_sdfc.jpg"
keywords: ["latest news", "Nipah", "Pinarayi Vijayan", "Health department"]
---

# 'ആരോഗ്യമന്ത്രി ഇതുവരെ സ്ഥലത്തെത്തിയില്ല,നിപ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ല, മുമ്പ് എങ്ങനെ ചെയ്‌തെന്ന് പരിശോധിക്കണം; വിമർശിച്ച് പ്രതിപക്ഷ നേതാവ്

> **Lead Summary:** കോഴിക്കോട്:**[ ** സംസ്ഥാനത്തെ നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ കടുത്ത വീഴ്ചയുണ്ടെന്ന് ആരോപിച്ച് സർക്കാരിനും ആരോഗ്യവകുപ്പിനുമെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. നിപ അത്യന്തം ഗൗരവമായി കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും എന്നാൽ സർക്കാർ ആ ഗൗരവം കാട്ടുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യ മേഖലയിലെ നിലവിലെ സ്ഥിതി അതീവ ശോചനീയമാണെന്നും ശക്തമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

## Article Content

കോഴിക്കോട്:**[ ** സംസ്ഥാനത്തെ നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ കടുത്ത വീഴ്ചയുണ്ടെന്ന് ആരോപിച്ച് സർക്കാരിനും ആരോഗ്യവകുപ്പിനുമെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. നിപ അത്യന്തം ഗൗരവമായി കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും എന്നാൽ സർക്കാർ ആ ഗൗരവം കാട്ടുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യ മേഖലയിലെ നിലവിലെ സ്ഥിതി അതീവ ശോചനീയമാണെന്നും ശക്തമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

> "നിപ ബാധിത പ്രദേശം സന്ദർശിക്കാൻ ആരോഗ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. മന്ത്രിമാർ മെഡിക്കൽ ബിരുദധാരികൾ ആയിരിക്കണമെന്നില്ല, എന്നാൽ കൃത്യമായ ഏകോപനവും മുൻകരുതലും ഉണ്ടാകണം. മുൻകാലങ്ങളിൽ ഇത്തരം സാഹചര്യങ്ങൾ എങ്ങനെയാണ് നേരിട്ടതെന്ന് സർക്കാർ പരിശോധിക്കണം." സംസ്ഥാനത്തെ ആരോഗ്യമേഖലയെ അടിയന്തരമായി സജ്ജമാക്കണം. സർക്കാർ എടുക്കേണ്ട മുന്നൊരുക്കങ്ങൾ ഒന്നും തന്നെ ഇപ്പോൾ ഫീൽഡിൽ കാണാനില്ല.

ദേവസ്വം ബോർഡിൽ പ്രത്യേക പ്ലീനറായി കെ.ബി. പ്രദീപിനെ നിയമിച്ച സംഭവത്തിലും പ്രതിപക്ഷ നേതാവ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. വളരെ വിചിത്രമായ കാര്യങ്ങളാണ് ഈ വിഷയത്തിൽ നടക്കുന്നത്. ബന്ധപ്പെട്ട വകുപ്പ് മന്ത്രിയാണ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്.

എന്നാൽ താൻ ഒന്നും അറിഞ്ഞില്ലെന്ന തരത്തിലുള്ള വിചിത്രമായ മറുപടിയാണ് മന്ത്രി നൽകുന്നത്. പുതിയ സർക്കാരിന്റെ തുടക്കമായതുകൊണ്ട് മാത്രമാണ് ഇപ്പോൾ കർശനമായ വിമർശനങ്ങൾക്ക് മുതിരാത്തതെന്നും, ഇതൊരു 'മറ്റൊരു വിസ്മയമാണോ' എന്ന് കാത്തിരുന്ന് കാണാമെന്നും പിണറായി വിജയൻ പരിഹസിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365660/opposition-leader-criticizes-not-handling-nipah-seriously)