---
title: "കോഴിക്കോട് ഫൈബർ വള്ളത്തിൽ പൊട്ടിത്തെറി; രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്"
english_title: "Explosion On Kozhikode Fiber Boat Two Fishermen Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365646/explosion-on-kozhikode-fiber-boat-two-fishermen-injured"
published_at: "2026-06-13T06:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2cb350f2719_FIRE.jpg"
keywords: ["Latest News", "Fiber Boat", "Explosion", "Injured", "Kozhikode"]
---

# കോഴിക്കോട് ഫൈബർ വള്ളത്തിൽ പൊട്ടിത്തെറി; രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്

> **Lead Summary:** കോഴിക്കോട്: ഫറോക്കിലെ പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ഫൈബർ വള്ളത്തിൽ പൊട്ടിത്തെറി. സംഭവത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു . ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

## Article Content

കോഴിക്കോട്: ഫറോക്കിലെ പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ഫൈബർ വള്ളത്തിൽ പൊട്ടിത്തെറി. സംഭവത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു . ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരം സ്വദേശികളാണ് അപകടത്തിൽ പെട്ടത്. സുനിൽ, ശബരി എന്നിവർക്കാണ് പരിക്കേറ്റത്. രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

ലൗ ഇന്ത്യ എന്ന ഫൈബർ വള്ളത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365646/explosion-on-kozhikode-fiber-boat-two-fishermen-injured)