---
title: "ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം; കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ അങ്കണവാടി വർക്കർ നിയമനം"
english_title: "Anganwadi Worker Recruitment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365639/anganwadi-worker-recruitment"
published_at: "2026-06-12T23:11:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5bff19d3e5_apply_now.jpg"
keywords: ["Latest News", "Apply Now", "Job Vacancy", "Anganwadi Worker Recruitment"]
---

# ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം; കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ അങ്കണവാടി വർക്കർ നിയമനം

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് ജില്ലാ ഐ.സി.ഡി.എസ് അർബൻ 3 പ്രോജക്ടിന് കീഴിലുള്ള അങ്കണവാടികളിലേക്ക് വർക്കർ തസ്തികയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.

## Article Content

**കോഴിക്കോട്: **കോഴിക്കോട് ജില്ലാ ഐ.സി.ഡി.എസ് അർബൻ 3 പ്രോജക്ടിന് കീഴിലുള്ള അങ്കണവാടികളിലേക്ക് വർക്കർ തസ്തികയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.

കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ 1 മുതൽ 7 വരെ വാർഡുകളിലും, 63 മുതൽ 76 വരെ വാർഡുകളിലും സ്ഥിരതാമസമാക്കിയ വനിതകൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. പത്താം ക്ലാസ് (SSLC) പാസായവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. 18 നും 46 നും മധ്യേ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 30-നകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിന്റെ മാതൃകയ്ക്കുമായി താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

**0495 2461197**

**9995735638**

**9037993998**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365639/anganwadi-worker-recruitment)