---
title: "തിരക്ക് മുതലെടുക്കാൻ നോക്കിയതാല്ലേ...! കൊട്ടിയൂർ ഉത്സവത്തിനിടെ മോഷണം; ഭക്തയുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കാൻ ശ്രമിച്ച സ്ത്രീ അറസ്റ്റിൽ"
english_title: "Woman arrested in case of stealing gold necklace amid heavy crowd of devotees at Kottiyoor Vaisakha Mahotsavam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365636/woman-arrested-in-case-of-stealing-gold-necklace-amid-heavy-crowd-of-devotees-at-kottiyoor-vaisakha-mahotsavam"
published_at: "2026-06-12T22:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2c3e8ab2609_KOTTIYUR.jpg"
keywords: ["Latest News", "Stealing Gold Necklace", "Kottiyoor Vaisakha Mahotsavam", "Kottiyoor Temple", "Kannur", "Arrest"]
---

# തിരക്ക് മുതലെടുക്കാൻ നോക്കിയതാല്ലേ...! കൊട്ടിയൂർ ഉത്സവത്തിനിടെ മോഷണം; ഭക്തയുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കാൻ ശ്രമിച്ച സ്ത്രീ അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ : **കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ കടുത്ത ഭക്തജനത്തിരക്കിനിടെ സ്വർണ്ണമാല കവർന്ന കേസിൽ സ്ത്രീ പിടിയിൽ. പാലക്കാട് തത്തമംഗലം സ്വദേശിനി ജ്യോതിയെയാണ് കേളകം പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂർ : **കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ കടുത്ത ഭക്തജനത്തിരക്കിനിടെ സ്വർണ്ണമാല കവർന്ന കേസിൽ സ്ത്രീ പിടിയിൽ. പാലക്കാട് തത്തമംഗലം സ്വദേശിനി ജ്യോതിയെയാണ് കേളകം പോലീസ് അറസ്റ്റ് ചെയ്തത്.

ഉത്സവ നഗരിയിൽ ദർശനത്തിനെത്തിയ ഭക്തരിലൊരാളുടെ മാല കവരാൻ ശ്രമിക്കുന്നതിനിടയിൽ ഇവർ കൈയോടെ പിടിയിലാവുകയായിരുന്നു. ക്ഷേത്രത്തിലും പരിസരങ്ങളിലും വൻ ജനത്തിരക്ക് അനുഭവപ്പെട്ട സമയത്താണ് പ്രതി മോഷണത്തിന് മുതിർന്നത്.

തിരക്കിൽപ്പെട്ട് നീങ്ങുകയായിരുന്ന ഭക്തയുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്തുണ്ടായിരുന്നവരും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസും ചേർന്ന് ഇവരെ തടഞ്ഞുവെക്കുകയായിരുന്നു.

തുടർന്ന് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. പിടിയിലായ ജ്യോതി മുൻപും നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365636/woman-arrested-in-case-of-stealing-gold-necklace-amid-heavy-crowd-of-devotees-at-kottiyoor-vaisakha-mahotsavam)