---
title: "കാട്ടാക്കടയിൽ ഷിഗല്ല ബാധയ്ക്ക് കാരണം ജ്യൂസ്? ബേക്കറിയിൽ നിന്ന് ശേഖരിച്ച സാമ്പിളിൽ ബാക്ടീരിയയുടെ സാന്നിധ്യം, കട അടപ്പിച്ചു"
english_title: "Shigella bacteria found in Kattakada, juice sample collected from bakery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365635/shigella-bacteria-found-in-kattakada-juice-sample-collected-from-bakery"
published_at: "2026-06-12T22:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a4f03748b2_shigalla.jpg"
keywords: ["Latest News", "Shigella", "Kattakada", "Juice Shop", "Shigella Bacteria"]
---

# കാട്ടാക്കടയിൽ ഷിഗല്ല ബാധയ്ക്ക് കാരണം ജ്യൂസ്? ബേക്കറിയിൽ നിന്ന് ശേഖരിച്ച സാമ്പിളിൽ ബാക്ടീരിയയുടെ സാന്നിധ്യം, കട അടപ്പിച്ചു

> **Lead Summary:** **തിരുവനന്തപുരം: **കാട്ടാക്കടയില്‍ ഷിഗല്ല സ്ഥിരീകരിച്ചതിനു പിന്നാലെ ബേക്കറിയില്‍നിന്നു ശേഖരിച്ച ജ്യൂസ് സാംപിളില്‍ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.

## Article Content

**തിരുവനന്തപുരം: **കാട്ടാക്കടയില്‍ ഷിഗല്ല സ്ഥിരീകരിച്ചതിനു പിന്നാലെ ബേക്കറിയില്‍നിന്നു ശേഖരിച്ച ജ്യൂസ് സാംപിളില്‍ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.

ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ബേക്കറി അടപ്പിച്ചു.  ഓറഞ്ചിന്റെ രൂചിയോടു കൂടിയ ജ്യൂസിന്റെ സാംപിള്‍ മേയ് 29നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനയ്ക്ക് വഞ്ചിയൂരിലെ ലാബില്‍ എത്തിച്ചത്.

തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ഉദ്യോഗസ്ഥര്‍ എത്തി ബേക്കറി താല്‍ക്കാലികമായി അടപ്പിക്കുകയായിരുന്നു.

ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിലായി എട്ടുപേര്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ മൂന്നുവയസുകാരനാണ് രോഗം കണ്ടെത്തിയത്. വയനാട് ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. വയറിളക്കം മൂലം മരിച്ച മലപ്പുറം സ്വദേശിക്കും മരണ ശേഷം നടത്തിയ പരിശോധനയിൽ ഷിഗെല്ല ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാറായി. ജില്ലയില്‍ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡിഎംഒ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365635/shigella-bacteria-found-in-kattakada-juice-sample-collected-from-bakery)