---
title: "അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന് കാർ, തൊട്ടുപിന്നിൽ പാഞ്ഞെത്തി കെഎസ്ആർടിസി; സഡൻ ബ്രേക്കിട്ടതോടെ ഒഴിവായത് വൻ ദുരന്തം"
english_title: "kottayam KSRTC driver's daring intervention to avoid hitting a car trying to cross the road"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365633/kottayam-ksrtc-drivers-daring-intervention-to-avoid-hitting-a-car-trying-to-cross-the-road"
published_at: "2026-06-12T22:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2c38a036b8b_ksrtc.jpg"
keywords: ["Latest News", "Kottayam", "KSRTC Bus", "Car", "Accident"]
---

# അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന് കാർ, തൊട്ടുപിന്നിൽ പാഞ്ഞെത്തി കെഎസ്ആർടിസി; സഡൻ ബ്രേക്കിട്ടതോടെ ഒഴിവായത് വൻ ദുരന്തം

> **Lead Summary:** **കോട്ടയം: ** കോട്ടയം ചിങ്ങവനത്ത് അശ്രദ്ധയോടെ റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച കാറിൽ ഇടിക്കാതിരിക്കാൻ കെഎസ്ആർടിസി ഡ്രൈവറുടെ സാഹസിക ഇടപെടൽ. ഡ്രൈവർ സഡൻ ബ്രേക്ക് ഇട്ടതോടെ വലിയൊരു അപകടമാണ് ഒഴിവായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

## Article Content

**കോട്ടയം: ** കോട്ടയം ചിങ്ങവനത്ത് അശ്രദ്ധയോടെ റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച കാറിൽ ഇടിക്കാതിരിക്കാൻ കെഎസ്ആർടിസി ഡ്രൈവറുടെ സാഹസിക ഇടപെടൽ. ഡ്രൈവർ സഡൻ ബ്രേക്ക് ഇട്ടതോടെ വലിയൊരു അപകടമാണ് ഒഴിവായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ഉച്ചയ്ക്ക് 12:45 ഓടെ എം.സി. റോഡിൽ ചിങ്ങവനം പുത്തൻപാലം ജങ്ഷനിൽ ആണ് സംഭവം. പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറിന് മുമ്പിലായാണ് കാർ അശ്രദ്ധമായി റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ചത്. എന്നാൽ ഉടൻ തന്നെ കെഎസ്ആർടിസി ഡ്രൈവർ സഡൻ ബ്രേക്കിടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365633/kottayam-ksrtc-drivers-daring-intervention-to-avoid-hitting-a-car-trying-to-cross-the-road)