---
title: "വിദ്യാർത്ഥികൾ ശ്രദ്ധിക്കുക! ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് ഇപ്പോൾ അപേക്ഷിക്കാം; ജൂലൈ 15 വരെ അവസരം"
english_title: "You can apply for OEC pre-matric education benefit"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365620/you-can-apply-for-oec-pre-matric-education-benefit"
published_at: "2026-06-12T20:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a158b8731b01_apply.jpg"
keywords: ["Latest News", "OEC Pre-matric", "Education Benefit"]
---

# വിദ്യാർത്ഥികൾ ശ്രദ്ധിക്കുക! ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് ഇപ്പോൾ അപേക്ഷിക്കാം; ജൂലൈ 15 വരെ അവസരം

> **Lead Summary:** **കോഴിക്കോട്: **സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നൽകുന്ന ഈ ആനുകൂല്യത്തിന് ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

## Article Content

**കോഴിക്കോട്: **സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നൽകുന്ന ഈ ആനുകൂല്യത്തിന് ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

സർക്കാർ, സർക്കാർ എയ്ഡഡ്, അംഗീകൃത അൺ-എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിലെ ഒ.ഇ.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. കൂടാതെ, ആറ് ലക്ഷം രൂപ വരെ വാർഷിക വരുമാന പരിധിയുള്ള ഒ.ബി.സി (OBC-H) വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും ഒ.ഇ.സിക്ക് സമാനമായ ഈ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും.

താത്പര്യമുള്ളവർ[ www.egrantz.kerala.gov.in ](http:// www.egrantz.kerala.gov.in)എന്ന ഔദ്യോഗിക പോർട്ടൽ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. സ്കൂളുകൾ വഴി അർഹരായ വിദ്യാർത്ഥികളുടെ ഡാറ്റാ എൻട്രി പൂർത്തിയാക്കേണ്ട അവസാന തീയതി ജൂലൈ 15 ആണ്. കൂടുതൽ വിവരങ്ങൾ ഇ-ഗ്രാന്റ്സ് പോർട്ടലിൽ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365620/you-can-apply-for-oec-pre-matric-education-benefit)