---
title: "അറിഞ്ഞിട്ടും മിണ്ടാതിരുന്നോ ...? നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകം; പീഡന വിവരം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് മുൻകൂട്ടി അറിഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തൽ"
english_title: "Child Protection Unit was aware of the murder and abuse of a 1.5-year-old boy in Nedumangad, it was revealed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365614/child-protection-unit-was-aware-of-the-murder-and-abuse-of-a-15-year-old-boy-in-nedumangad-it-was-revealed"
published_at: "2026-06-12T19:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ea7d37cae9_crime.jpg"
keywords: ["Latest News", "Nedumangad Child Murder Case", "Child Protection"]
---

# അറിഞ്ഞിട്ടും മിണ്ടാതിരുന്നോ ...? നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകം; പീഡന വിവരം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് മുൻകൂട്ടി അറിഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തൽ

> **Lead Summary:** **തിരുവനന്തപുരം: **നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ പുതിയ വിവരം. കുട്ടിയെ മാതാപിതാക്കൾ പീഡിപ്പിക്കുന്ന വിവരം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അറിഞ്ഞിരുന്നു. കുഞ്ഞിന്റെ അമ്മൂമ്മ ഹെൽപ്പ്ലൈനിൽ വിളിച്ച് വിവരം അറിയിച്ചിരുന്നു.

## Article Content

**തിരുവനന്തപുരം: **നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ പുതിയ വിവരം. കുട്ടിയെ മാതാപിതാക്കൾ പീഡിപ്പിക്കുന്ന വിവരം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അറിഞ്ഞിരുന്നു. കുഞ്ഞിന്റെ അമ്മൂമ്മ ഹെൽപ്പ്ലൈനിൽ വിളിച്ച് വിവരം അറിയിച്ചിരുന്നു.

അമ്മൂമ്മ ചൈൽഡ് പ്രൊട്ടക്ഷൻ വിഭാ​ഗത്തെ വിവരം അറിയിക്കുന്ന ഫോൺ ശബ്ദസന്ദേശം വാർത്താ വെബ്സൈറ്റായ ദ് ന്യൂസ് മിനിറ്റ് പുറത്തുവിട്ടു. മെയ് മൂന്നിനാണ് റീന ഹെൽപ്ലൈനിലേക്ക് വിളിച്ച് വിവരം അറിയിച്ചത്. പരാതി അറിയിച്ച് 26-ാം ദിവസം കുഞ്ഞ് കൊല്ലപ്പെട്ടു. അഖിലയുടെ അമ്മ റീനയാണ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ സമീപിച്ചത്.

കുഞ്ഞിന്റെ രണ്ട് കൈയും ഒടിഞ്ഞതിന് പിന്നാലെയാണ് റീന ഹെൽപ് ലൈനിലേക്ക് വിളിച്ചത്. കുഞ്ഞിന്റെ നിസ്സഹായവസ്ഥ റീന ഹെൽപ് ലൈനിൽ അറിയിച്ചു. എന്നാൽ, കൃത്യമായ നടപടിയെടുക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് തയാറായില്ല.

മറ്റെന്തോ പ്രശ്നങ്ങൾ ആണെന്നായിരുന്നു ഹെൽപ് ലൈനിൽ നിന്നുള്ള മറുപടി. പരാതിയിൽ ഒരു തുടർനടപടിയും സ്വീകരിക്കാതെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് സ്വീകരിച്ചില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365614/child-protection-unit-was-aware-of-the-murder-and-abuse-of-a-15-year-old-boy-in-nedumangad-it-was-revealed)