---
title: "'കാലത്തിന്റെ പോക്കേ ....പെരുമ്പാവൂരിൽ യുവതി ലഹരി കുത്തിവെക്കുന്ന ദൃശ്യങ്ങൾ'; ലഹരിക്കേസിൽ രണ്ട് യുവതികളടക്കം മൂന്ന് പേർ അറസ്റ്റിൽ"
english_title: "'Visuals of a young woman injecting drugs in Perumbavoor'; Three people, including two young women, arrested in a drug case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365589/visuals-of-a-young-woman-injecting-drugs-in-perumbavoor-three-people-including-two-young-women-arrested-in-a-drug-case"
published_at: "2026-06-12T16:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2beb505c99c_VXGHR.jpg"
keywords: ["LAYTEST NEWS", "DRUGS", "MDMA", "ARREST"]
---

# 'കാലത്തിന്റെ പോക്കേ ....പെരുമ്പാവൂരിൽ യുവതി ലഹരി കുത്തിവെക്കുന്ന ദൃശ്യങ്ങൾ'; ലഹരിക്കേസിൽ രണ്ട് യുവതികളടക്കം മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** കൊച്ചി: സംസ്ഥാനത്ത് എക്സൈസും പൊലീസും നടത്തിയ കനത്ത ലഹരിവേട്ടയിൽ യുവതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിലായി. അതേസമയം, മലപ്പുറം പെരിന്തൽമണ്ണയിൽ ലഹരികേസ് പ്രതി പൊലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ടു.

## Article Content

കൊച്ചി: സംസ്ഥാനത്ത് എക്സൈസും പൊലീസും നടത്തിയ കനത്ത ലഹരിവേട്ടയിൽ യുവതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിലായി. അതേസമയം, മലപ്പുറം പെരിന്തൽമണ്ണയിൽ ലഹരികേസ് പ്രതി പൊലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ടു.

എക്സൈസ് നടത്തിയ 'ഓപ്പറേഷൻ തണ്ടർ' പരിശോധനയുടെ ഭാഗമായി കൊച്ചിയിൽ നിന്ന് 6.03 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിലായി. കൊല്ലം സ്വദേശി മുഹഷീബ്, തൃശൂർ സ്വദേശിനി ആഷിക തൻവീർ എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

പെരുമ്പാവൂരിൽ പരസ്യമായി ലഹരിമരുന്ന് വിൽപ്പന നടത്തിവന്ന അസം സ്വദേശിനി നജ്മ ബീഗം പിടിയിലായി. ഇവർ ലഹരിമരുന്ന് കുത്തിവയ്ക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ പിടികൂടിയത്.

19 ഗ്രാം എംഡിഎംഎയുമായി കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്ത തൊട്ടിൽപ്പാലം സ്വദേശി അമീറാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഇന്നലെ വൈകിട്ട് പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു സംഭവം. ജയിലിന് പുറത്തുള്ള ഹോട്ടലിൽ വെച്ച് ഭക്ഷണം കഴിക്കാനായി ഒരു കൈയിലെ വിലങ്ങ് അഴിച്ചപ്പോഴാണ് പ്രതി ഓടി രക്ഷപ്പെട്ടത്. പൊലീസ് പിന്നാലെ ഓടിയെങ്കിലും കണ്ടെത്താനായില്ല. രക്ഷപ്പെട്ട അമീർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365589/visuals-of-a-young-woman-injecting-drugs-in-perumbavoor-three-people-including-two-young-women-arrested-in-a-drug-case)