---
title: "നീറ്റ് പരീക്ഷാ സമയം 195 മിനിറ്റാക്കി; ഉച്ചയ്ക്ക് 2 മുതൽ ബുക്ക്‌ലെറ്റിലും മാറ്റം"
english_title: "Important changes in NEET exam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365585/important-changes-in-neet-exam"
published_at: "2026-06-12T16:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2be7cef18cf_FGDSFG.jpg"
keywords: ["LATEST NEWS", "NEET RE EXAM", "TIME"]
---

# നീറ്റ് പരീക്ഷാ സമയം 195 മിനിറ്റാക്കി; ഉച്ചയ്ക്ക് 2 മുതൽ ബുക്ക്‌ലെറ്റിലും മാറ്റം

> **Lead Summary:** ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റ്' കൂടുതൽ സുതാര്യമാക്കാനും വിദ്യാർഥികളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ലക്ഷ്യമിട്ട് നിർണായക പരിഷ്കാരങ്ങളുമായി നാഷനൽ ടെസ്റ്റിങ് ഏജൻസി . പരീക്ഷാ സമയം വർദ്ധിപ്പിച്ചതും ചോദ്യപ്പേപ്പറിൽ റഫ് വർക്കുകൾ ചെയ്യാനുള്ള സ്ഥലം കൂട്ടിയതുമാണ് പുതിയ മാറ്റങ്ങളിൽ പ്രധാനം. എൻടിഎ ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

## Article Content

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റ്' കൂടുതൽ സുതാര്യമാക്കാനും വിദ്യാർഥികളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ലക്ഷ്യമിട്ട് നിർണായക പരിഷ്കാരങ്ങളുമായി നാഷനൽ ടെസ്റ്റിങ് ഏജൻസി . പരീക്ഷാ സമയം വർദ്ധിപ്പിച്ചതും ചോദ്യപ്പേപ്പറിൽ റഫ് വർക്കുകൾ ചെയ്യാനുള്ള സ്ഥലം കൂട്ടിയതുമാണ് പുതിയ മാറ്റങ്ങളിൽ പ്രധാനം. എൻടിഎ ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

**പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:**

പരീക്ഷാ സമയം 195 മിനിറ്റ്: നീറ്റ് പരീക്ഷയുടെ സമയം 195 മിനിറ്റായി ഉയർത്തി. ഇനി മുതൽ ഉച്ചയ്ക്ക് 2:00 മണിക്ക് തുടങ്ങി വൈകുന്നേരം 5:15 വരെയായിരിക്കും പരീക്ഷ. ഹാജർ പട്ടികയിൽ ഒപ്പിടുന്നത് അടക്കമുള്ള നടപടിക്രമങ്ങൾ കാരണം വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള സമയം നഷ്ടപ്പെടാതിരിക്കാനാണ് ഈ മാറ്റം.

 റഫ് വർക്കുകൾ ചെയ്യാനായി ചോദ്യപ്പേപ്പർ ബുക്ക്‌ലെറ്റിൽ അനുവദിച്ചിരുന്ന സ്ഥലപരിധി വർദ്ധിപ്പിച്ചു. മുൻപുണ്ടായിരുന്ന 2 പേജുകൾക്ക് പകരം ഇനി മുതൽ 4 പേജുകൾ ലഭിക്കും.

 മുൻപ് റഫ് പേജുകൾ ബുക്ക്‌ലെറ്റിന്റെ അവസാന ഭാഗത്ത് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇനി മുതൽ നിർദേശങ്ങൾ അടങ്ങിയ ആദ്യ ഭാഗത്തിന് പിന്നാലെ 2 പേജുകളും, ബാക്കി 2 പേജുകൾ ബുക്ക്‌ലെറ്റിന്റെ അവസാന ഭാഗത്തുമായി ക്രമീകരിക്കും.

ഇംഗ്ലിഷിന് പുറമെ മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലെ ചോദ്യപ്പേപ്പറുകളിലും ഈ പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365585/important-changes-in-neet-exam)