---
title: "വീട്ടിൽ നിന്ന് ഇറങ്ങിയതാണ്, പിന്നീട് വിവരമില്ല; മലപ്പുറത്ത്  പതിനാറുകാരനെ കാണാതായതായി പരാതി ,  അന്വേഷണം"
english_title: "Report of a 16-year-old boy missing in Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365584/report-of-a-16-year-old-boy-missing-in-malappuram"
published_at: "2026-06-12T16:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2be77987490_missing.jpg"
keywords: ["Malappuram", "MissingCase", "Student"]
---

# വീട്ടിൽ നിന്ന് ഇറങ്ങിയതാണ്, പിന്നീട് വിവരമില്ല; മലപ്പുറത്ത്  പതിനാറുകാരനെ കാണാതായതായി പരാതി ,  അന്വേഷണം

> **Lead Summary:** **മലപ്പുറം: മ**ലപ്പുറം തൃപ്രങ്ങോട് ചെറിയ പറപ്പൂർ സ്വദേശിയായ പതിനാറുകാരനെ കാണാതായതായി പരാതി. ആലുക്കൽ ഹുസൈന്റെ മകൻ മുഹമ്മദ് ഷാമിലിനെയാണ് ജൂൺ 11-ന് വൈകുന്നേരം 4:00 മണി മുതൽ കാണാതായത്.

## Article Content

**മലപ്പുറം: മ**ലപ്പുറം തൃപ്രങ്ങോട് ചെറിയ പറപ്പൂർ സ്വദേശിയായ പതിനാറുകാരനെ കാണാതായതായി പരാതി. ആലുക്കൽ ഹുസൈന്റെ മകൻ മുഹമ്മദ് ഷാമിലിനെയാണ് ജൂൺ 11-ന് വൈകുന്നേരം 4:00 മണി മുതൽ കാണാതായത്.

വീട്ടിൽ നിന്ന് പുറത്തുപോയ കുട്ടി രാത്രിയായിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. തിരൂർ പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ താഴെ പറയുന്ന നമ്പറുകളിൽ വിവരമറിയിക്കണമെന്ന് ബന്ധുക്കളും പോലീസും അഭ്യർത്ഥിച്ചു. **95629 26153, 95395 88458, 0494 2422138**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365584/report-of-a-16-year-old-boy-missing-in-malappuram)