---
title: "കോഴിക്കോട് മുക്കത്ത് നിയന്ത്രണം വിട്ട കാർ പോസ്റ്റിലും മതിലിലും ഇടിച്ച് അപക; മൂന്ന് പേർക്ക് പരിക്ക്"
english_title: "Accident at Mukkam, Kozhikode."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365579/accident-at-mukkam-kozhikode"
published_at: "2026-06-12T16:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2be20237933_accident.jpg"
keywords: ["Accident", "Mukkam", "Kozhikode.", "Caraccident"]
---

# കോഴിക്കോട് മുക്കത്ത് നിയന്ത്രണം വിട്ട കാർ പോസ്റ്റിലും മതിലിലും ഇടിച്ച് അപക; മൂന്ന് പേർക്ക് പരിക്ക്

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് മുക്കത്ത് നിയന്ത്രണം വിട്ട കാർ റോഡരികിലെ പോസ്റ്റിലും മതിലിലും ഇടിച്ച് കയറി വൻ അപകടം. അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു. ഇവർ കൊടിയത്തൂർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.

## Article Content

**കോഴിക്കോട് : **കോഴിക്കോട് മുക്കത്ത് നിയന്ത്രണം വിട്ട കാർ റോഡരികിലെ പോസ്റ്റിലും മതിലിലും ഇടിച്ച് കയറി വൻ അപകടം. അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു. ഇവർ കൊടിയത്തൂർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.

 നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച ശേഷം സമീപത്തെ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. നാട്ടുകാരും പോലീസും ചേർന്നാണ് പരിക്കേറ്റവരെ വാഹനത്തിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365579/accident-at-mukkam-kozhikode)