---
title: "കോഴിക്കോട് പയ്യോളിയിൽ മൂന്ന് വയസ്സുകാരന്  ഷിഗെല്ല സ്ഥിരീകരിച്ചു, കുട്ടിയുടെ ആരോഗ്യനില തൃപ്തികരം "
english_title: "Shigella confirmed in a three-year-old boy in Payyoli, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365548/shigella-confirmed-in-a-three-year-old-boy-in-payyoli-kozhikode"
published_at: "2026-06-12T14:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bcfee72642_shigalla.jpg"
keywords: ["Shigella", "Payyoli", "Kozhikode", "three-year-old boy"]
---

# കോഴിക്കോട് പയ്യോളിയിൽ മൂന്ന് വയസ്സുകാരന്  ഷിഗെല്ല സ്ഥിരീകരിച്ചു, കുട്ടിയുടെ ആരോഗ്യനില തൃപ്തികരം 

> **Lead Summary:** **കോഴിക്കോട് : ( https://truevisionnews.com/**) കോഴിക്കോട് പയ്യോളിയിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ശക്തമായ പനിയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമായി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ആദ്യഘട്ടത്തിൽ അസുഖത്തിന്റെ കാരണം വ്യക്തമായിരുന്നില്ല.

## Article Content

**കോഴിക്കോട് : ( https://truevisionnews.com/**) കോഴിക്കോട് പയ്യോളിയിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ശക്തമായ പനിയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമായി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ആദ്യഘട്ടത്തിൽ അസുഖത്തിന്റെ കാരണം വ്യക്തമായിരുന്നില്ല.

ആദ്യം ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയുടെ രോഗലക്ഷണങ്ങളിൽ സംശയം തോന്നിയ ആരോഗ്യപ്രവർത്തകർ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

നിലവിൽ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365548/shigella-confirmed-in-a-three-year-old-boy-in-payyoli-kozhikode)