---
title: "വടകര -നാദാപുരം സംസ്ഥാന പാതയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക് "
english_title: "Private buses collide and accident on Vadakara-Nadapuram state highway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365547/private-buses-collide-and-accident-on-vadakara-nadapuram-state-highway"
published_at: "2026-06-12T14:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bcd55708e5_vatakara.jpg"
keywords: ["Latest News", "Bus Accident", "Vatakara", "Orkatery", "Private Bus"]
---

# വടകര -നാദാപുരം സംസ്ഥാന പാതയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക് 

> **Lead Summary:** **കോഴിക്കോട് : ** വടകര -നാദാപുരം സംസ്ഥാന പാത ഓർക്കാട്ടേരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. ഓർക്കാട്ടേരി വെള്ളികുളങ്ങരയിൽ ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം.

## Article Content

**കോഴിക്കോട് : ** വടകര -നാദാപുരം സംസ്ഥാന പാത ഓർക്കാട്ടേരിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. ഓർക്കാട്ടേരി വെള്ളികുളങ്ങരയിൽ ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം.

അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. വടകര നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന മസാഫി ബസും , എതിർ ദിശയിൽ വരികയായിരുന്ന കൈലാസ് ബസുമാണ് അപകടത്തിൽ പെട്ടത്.

ഇരു ബസിൻ്റെയും മുൻ ഭാഗങ്ങൾ പൂർണ്ണമായി തകർന്ന നിലയിലാണ്. പരിക്കേറ്റവരെ വടകരയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365547/private-buses-collide-and-accident-on-vadakara-nadapuram-state-highway)