---
title: "ഡോർ തുറന്നിട്ട് പാച്ചിൽ; 45 കെഎസ്ആർടിസി ബസുകൾക്ക് വൻ പിഴ"
english_title: "KSRTC buses fined for travelling with doors open"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365532/KSRTC-buses-fined-for-travelling-with-doors-open"
published_at: "2026-06-12T14:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0fefbc76299_kstrc.jpg"
keywords: ["latest news", "KSRTC", "doors open Travelling"]
---

# ഡോർ തുറന്നിട്ട് പാച്ചിൽ; 45 കെഎസ്ആർടിസി ബസുകൾക്ക് വൻ പിഴ

> **Lead Summary:** തൃശൂർ: കെഎസ്ആർടിസി ബസുകളിൽ ഡോർ തുറന്നിട്ട് അപകടകരമായ രീതിയിൽ യാത്ര ചെയ്യുന്നവരെ കണ്ടെത്താൻ മോട്ടർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 45 ബസുകൾ പിടികൂടി. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ളവയാണ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്.

## Article Content

തൃശൂർ: കെഎസ്ആർടിസി ബസുകളിൽ ഡോർ തുറന്നിട്ട് അപകടകരമായ രീതിയിൽ യാത്ര ചെയ്യുന്നവരെ കണ്ടെത്താൻ മോട്ടർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 45 ബസുകൾ പിടികൂടി. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ളവയാണ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്.

നിയമം ലംഘിച്ച ഓരോ ബസിനും 2000 രൂപ വീതം ആകെ 90,000 രൂപ പിഴ ചുമത്തി. എംവിഐ പി.വി. ബിജുവിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ഈ പ്രത്യേക പരിശോധന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365532/KSRTC-buses-fined-for-travelling-with-doors-open)