---
title: "ജയിൽ മോചിതനായത് അടുത്തിടെ, ഒടുവിൽ സിസിടിവിയിൽ കുടുങ്ങി!; നെയ്യാറ്റിൻകരയിൽ ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്ന മോഷ്ടാവ് പിടിയിൽ"
english_title: "Neyyattinkara Temple Theft, Robber who broke open donation box arrested, caught on CCTV"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365516/neyyattinkara-temple-theft-robber-who-broke-open-donation-box-arrested-caught-on-cctv"
published_at: "2026-06-12T13:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bb9b6add7b_Neyyattinkara_Temple_Theft.jpg"
keywords: []
---

# ജയിൽ മോചിതനായത് അടുത്തിടെ, ഒടുവിൽ സിസിടിവിയിൽ കുടുങ്ങി!; നെയ്യാറ്റിൻകരയിൽ ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്ന മോഷ്ടാവ് പിടിയിൽ

> **Lead Summary:** നെ​യ്യാ​റ്റി​ൻ​ക​ര: മുള്ളറവിള കല്ലുപാലം ശ്രീകണ്ഠശാസ്ത ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിലായി. വണ്ടന്നൂർ സ്വദേശി മണിച്ചൻ എന്ന് വിളിക്കുന്ന പ്രശാന്തനെയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

നെ​യ്യാ​റ്റി​ൻ​ക​ര: മുള്ളറവിള കല്ലുപാലം ശ്രീകണ്ഠശാസ്ത ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിലായി. വണ്ടന്നൂർ സ്വദേശി മണിച്ചൻ എന്ന് വിളിക്കുന്ന പ്രശാന്തനെയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം പുലർച്ചെയായിരുന്നു മോഷണം നടന്നത്. ക്ഷേത്രത്തിനുള്ളിലെ കാണിക്കവഞ്ചി തകർത്ത് ഇയാൾ പണം കവരുകയായിരുന്നു. രാവിലെ ക്ഷേത്രനട തുറക്കാനായി അധികൃതർ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. തുടർന്ന്, പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ക്ഷേത്രാധികൃതർ പൊലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. മുൻപും സമാനമായ രീതിയിൽ വിവിധയിടങ്ങളിൽ മോഷണം നടത്തിയിട്ടുള്ള കേസുകളിലെ പ്രതിയാണ് പ്രശാന്തൻ എന്ന് പൊലീസ് വ്യക്തമാക്കി.

ജ​യി​ൽ​വാ​സ​ത്തി​ന് ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് വീ​ണ്ടും മോ​ഷ​ണ​ത്തി​നെ​ത്തി​യ​ത്. നെ​യ്യാ​റ്റി​ൻ​ക​ര സി.​ഐ പ്ര​ദീ​പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്. പ്ര​തി​യെ നെ​യ്യാ​റ്റി​ൻ​ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365516/neyyattinkara-temple-theft-robber-who-broke-open-donation-box-arrested-caught-on-cctv)