---
title: "ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സഞ്ചരിച്ച ട്രെയിനിന് നേരെ കല്ലേറ്"
english_title: "Stones pelted at train carrying RSS chief Mohan Bhagwat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365503/stones-pelted-at-train-carrying-rss-chief-mohan-bhagwat"
published_at: "2026-06-12T12:40:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bb164d9d1e_rss.jpg"
keywords: ["Latest News", "RSS", "Mohan Bhagwat"]
---

# ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സഞ്ചരിച്ച ട്രെയിനിന് നേരെ കല്ലേറ്

> **Lead Summary:** **ന്യൂഡല്‍ഹി: **ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സഞ്ചരിച്ച ട്രെയിനിന് നേരെ കല്ലേറ്. കാണ്‍പൂര്‍ - ഡല്‍ഹി ശതാബ്തി എക്‌സ്പ്രസിന് നേര്‍ക്കാണ് കല്ലേറുണ്ടായത്. ഫിറോസ്ബാദില്‍ റസല്‍പൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ അതിര്‍ത്തിയില്‍ ഇന്നലെ രാത്രിയാണ് സംഭവം.

## Article Content

**ന്യൂഡല്‍ഹി: **ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സഞ്ചരിച്ച ട്രെയിനിന് നേരെ കല്ലേറ്. കാണ്‍പൂര്‍ - ഡല്‍ഹി ശതാബ്തി എക്‌സ്പ്രസിന് നേര്‍ക്കാണ് കല്ലേറുണ്ടായത്. ഫിറോസ്ബാദില്‍ റസല്‍പൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ അതിര്‍ത്തിയില്‍ ഇന്നലെ രാത്രിയാണ് സംഭവം.

ട്രെയിനിന്റെ വിന്‍ഡോ കല്ലേറില്‍ തകര്‍ന്നു. മോഹന്‍ ഭാഗവത് ഇരുന്ന E-1 കോച്ചിന് നേരെയാണ് കല്ലേറുണ്ടായത്. എന്നാല്‍ മോഹന്‍ ഭാഗവത് ഇരുന്ന സീറ്റിന്റെ മറുവശത്താണ് കല്ലേറ് കൊണ്ടത്.

മോഹന്‍ ഭാഗവതിന് പരിക്കുകളൊന്നുമില്ലെന്നും യാത്ര സുരക്ഷിതമായി തുടര്‍ന്നെന്നും സര്‍ക്കാര്‍ റെയില്‍വേ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷെര്‍ സിങ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

7.41ന് ഡല്‍ഹിയില്‍ നിന്ന് ടുണ്ട്‌ലേയ്ക്ക് പുറപ്പെട്ട ട്രെയിനിലാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തുമെന്നും പെട്ടെന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്നും ഭാഗവത് അറിയിച്ചു. ഫിറോസാബാദിലൂടെ കടന്ന് പോകുന്ന ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്ന സംഭവങ്ങള്‍ നേരത്തെയും നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365503/stones-pelted-at-train-carrying-rss-chief-mohan-bhagwat)