---
title: "  വെറും മുഖംമൂടിയോ? മന്ത്രി ഒ.ജെ. ജനീഷിനെ അറിയിച്ചെങ്കിലും സഹായിച്ചില്ല,നല്ല രാഷ്ട്രീയക്കാരനായിരിക്കാം, പക്ഷെ നല്ല ഭർത്താവല്ല,  ശ്രീകുമാർ മുൻപും തന്നെ മർദ്ദിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി ഭാര്യ "
english_title: "BJP Thrissur South District President, A.R. Sreekumar, Wife Priyanka reveals that she stands by her attempt to murder complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365462/bjp-thrissur-south-district-president-ar-sreekumar-wife-priyanka-reveals-that-she-stands-by-her-attempt-to-murder-complaint"
published_at: "2026-06-12T11:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b9cfb53e0c_janeesh.jpg"
keywords: ["BJP Thrissur South District President", "A.R. Sreekumar", "Priyanka", "murder complaint"]
---

#   വെറും മുഖംമൂടിയോ? മന്ത്രി ഒ.ജെ. ജനീഷിനെ അറിയിച്ചെങ്കിലും സഹായിച്ചില്ല,നല്ല രാഷ്ട്രീയക്കാരനായിരിക്കാം, പക്ഷെ നല്ല ഭർത്താവല്ല,  ശ്രീകുമാർ മുൻപും തന്നെ മർദ്ദിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി ഭാര്യ 

> **Lead Summary:** **തൃശൂർ: ** ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെതിരായ വധശ്രമ പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ഭാര്യ പ്രിയങ്ക രംഗത്ത്. പല കാരണങ്ങൾ പറഞ്ഞ് ശ്രീകുമാർ മുൻപും തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും, നല്ലൊരു രാഷ്ട്രീയക്കാരനാണോ എന്ന് അറിയില്ലെങ്കിലും നല്ലൊരു ഭർത്താവല്ലെന്ന കാര്യത്തിൽ തനിക്ക് ഉറപ്പുണ്ടെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

**തൃശൂർ: ** ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെതിരായ വധശ്രമ പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ഭാര്യ പ്രിയങ്ക രംഗത്ത്. പല കാരണങ്ങൾ പറഞ്ഞ് ശ്രീകുമാർ മുൻപും തന്നെ ക്രൂരമായി മർദ്ദിച്ചിട്ടുണ്ടെന്നും, നല്ലൊരു രാഷ്ട്രീയക്കാരനാണോ എന്ന് അറിയില്ലെങ്കിലും നല്ലൊരു ഭർത്താവല്ലെന്ന കാര്യത്തിൽ തനിക്ക് ഉറപ്പുണ്ടെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു.

മർദ്ദനത്തിന് ശേഷം ചികിത്സ തേടി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും ഡോക്ടർ തിരിച്ചയച്ചു. വിവരം മന്ത്രി ഒ.ജെ. ജനീഷിനെ അറിയിച്ചെങ്കിലും സഹായിച്ചില്ലെന്ന് പ്രിയങ്ക പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ചികിത്സ നൽകാതെ മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു.

പലവിധ കാരണങ്ങളുടെ പേരിൽ മുൻപും ശ്രീകുമാർ തന്നെ മർദിച്ചിട്ടുണ്ട്. അമ്മയുടെയും സഹോദരന്റെയും ആശുപത്രി ആവശ്യങ്ങൾക്ക് പോയതിന്റെ പേരിലാണ് കഴിഞ്ഞദിവസം മർദ്ദിച്ചത്. ഇക്കാര്യം ചോദ്യം ചെയ്തതാണ് മർദ്ദനങ്ങൾക്ക് കാരണമെന്നും പരാതിയിൽ ഉറച്ചു നിൽക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി. ശ്രീകുമാർ നല്ല രാഷ്ട്രീയക്കാരൻ ആണോ എന്ന് അറിയില്ല, എന്നാൽ നല്ല ഭർത്താവല്ല എന്ന കാര്യത്തിൽ തനിക്ക് ഉറപ്പുണ്ടെന്നും പരാതിക്കാരി പറഞ്ഞു.

അതേസമയം, ഭാര്യയെ മർദ്ദിച്ചെന്ന പരാതിയിൽ ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെതിരെ കേസെടുത്തിട്ടുണ്ട്. വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് മതിലകം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ക്രൂരമായി മർദ്ദിച്ചെന്നും കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് ഭാര്യയുടെ പരാതി. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365462/bjp-thrissur-south-district-president-ar-sreekumar-wife-priyanka-reveals-that-she-stands-by-her-attempt-to-murder-complaint)