കരിപ്പൂർ സ്വർണംപൊട്ടിക്കൽ കേസ്‌; കാണാതായ കാരിയറും കൂട്ടാളിയും അറസ്റ്റിൽ, സ്വർണം പങ്കിട്ടെടുത്തെന്ന് സൂചന

2026-06-12T10:44:00 | By Athira V
#Latest News #Karipur Gold Smuggling Case #Arrest #Police Case

മലപ്പുറം: ( www.truevisionnews.com) കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കൽ കേസിൽ നിർണായക വഴിത്തിരിവ്. സ്വർണംപൊട്ടിക്കൽ സംഘങ്ങൾ തേടിയെത്തിയ കാരിയറും കൂട്ടാളിയും അറസ്റ്റിൽ.

മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയായ സൽമാൻ സാലിഹ്, പരപ്പനങ്ങാടി സ്വദേശി സാദിഖ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കേസിൽ നേരത്തെ സ്വർണ്ണപ്പൊട്ടിക്കൽ സംഘത്തിലെ 13 പേർ പിടിയിലായ ദിവസം വിദേശത്ത് നിന്നെത്തിയ സൽമാനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന സ്വർണ്ണക്കവർച്ചാ സംഘങ്ങളെ മുഴുവൻ കബളിപ്പിച്ചാണ് സൽമാൻ സാലിഹ് മുങ്ങിയത്. സൽമാനും സുഹൃത്തായ സാദിഖും അടക്കം നാല് സുഹൃത്തുക്കൾ ചേർന്ന് ഈ കടത്തുസ്വർണ്ണം രഹസ്യമായി പങ്കിട്ടെടുത്തതായി പോലീസ് കണ്ടെത്തി.

കേസിൽ രക്ഷപ്പെട്ട മറ്റ് രണ്ട് സുഹൃത്തുക്കൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സൽമാൻ സാലിഹ് കൊണ്ടുവരുന്ന സ്വർണ്ണം തട്ടിയെടുക്കുന്നതിനായി മാത്രം ഒരേസമയം 5 സ്വർണംപൊട്ടിക്കൽ സംഘങ്ങളാണ് കരിപ്പൂർ വിമാനത്താവള പരിസരത്ത് തമ്പടിച്ചിരുന്നത്. കേസിൽ നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത 13 പേർ ഈ വിവിധ സംഘങ്ങളിൽ പെട്ടവരാണെന്നാണ് വിവരം.

കാരിയറായ സൽമാന് സ്വർണ്ണം കൈമാറുന്നതിനായി കണ്ണൂർ സ്വർണ്ണപ്പൊട്ടിക്കൽ സംഘം വൻ തുകയാണ് ഓഫർ ചെയ്തിരുന്നത്. കുപ്രസിദ്ധ സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ പ്രധാന കൂട്ടാളിയായ അഭിജിത്ത് ആണ് സ്വർണ്ണം തങ്ങൾക്ക് നൽകാൻ സൽമാന് 40 ലക്ഷം രൂപ വാഗ്ദാനം ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

എന്നാൽ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന കണ്ണൂർ സംഘത്തെയും മറ്റ് ക്വട്ടേഷൻ സംഘങ്ങളെയും വെട്ടിച്ച് സൽമാൻ സ്വന്തം സുഹൃത്തുക്കൾക്കൊപ്പം മുങ്ങുകയായിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായും ഒളിപ്പിച്ച സ്വർണ്ണം കണ്ടെത്തുന്നതിനായും പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Content Highlight: Karipur gold smuggling case, missing carrier and accomplice arrested

#Latest News #Karipur Gold Smuggling Case #Arrest #Police Case

Next TV

Related Stories
ശബരിമല കേസിൽ നിർണായക വഴിത്തിരിവ്; സ്വർണ്ണം അപഹരിക്കാൻ കൂട്ടുനിന്നു, പി.എസ്. പ്രശാന്തിന്റെ അറസ്റ്റ് നോട്ടീസിൽ ഗുരുതര കണ്ടെത്തലുകൾ

Jul 23, 2026 10:40 PM

ശബരിമല കേസിൽ നിർണായക വഴിത്തിരിവ്; സ്വർണ്ണം അപഹരിക്കാൻ കൂട്ടുനിന്നു, പി.എസ്. പ്രശാന്തിന്റെ അറസ്റ്റ് നോട്ടീസിൽ ഗുരുതര കണ്ടെത്തലുകൾ

ശബരിമല ദ്വാരപാലക പീഠപാളികൾ സ്വകാര്യ ഏജൻസിക്ക് നൽകിയ കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും അജികുമാറും അറസ്റ്റിൽ. 2019ലെ...

Read More >>
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്! പിഎസ്‌സി വകുപ്പുതല പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; സർട്ടിഫിക്കറ്റിന് ഓൺലൈനായി അപേക്ഷിക്കാം

Jul 23, 2026 10:28 PM

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്! പിഎസ്‌സി വകുപ്പുതല പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; സർട്ടിഫിക്കറ്റിന് ഓൺലൈനായി അപേക്ഷിക്കാം

കെപിഎസ്‌സി 2026 ജനുവരി വിജ്ഞാപന പ്രകാരമുള്ള വകുപ്പുതല പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റിൽ ലഭിക്കും. സർട്ടിഫിക്കറ്റിന് ഓൺലൈൻ അപേക്ഷിക്കാം,...

Read More >>
കണ്ണൂർ സബ് ജയിലിലേക്ക് മാറ്റി; നിതിൻ രാജിന്റെ മരണകേസിൽ ഡോ. എം.കെ. റാമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

Jul 23, 2026 10:24 PM

കണ്ണൂർ സബ് ജയിലിലേക്ക് മാറ്റി; നിതിൻ രാജിന്റെ മരണകേസിൽ ഡോ. എം.കെ. റാമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ പ്രതി ഡോ. എം കെ റാമിനെ തലശ്ശേരി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പുതിയ...

Read More >>
adimage
അങ്ങനെ അങ്ങ് പോയാലോ ...! കാറിൽ നിന്ന് കഞ്ചാവ് റോഡിലേക്ക് വലിച്ചെറിഞ്ഞ് പാഞ്ഞു; ഒടുവിൽ പ്രതികളെ പൊക്കി പോലീസും ഡാൻസാഫും

Jul 23, 2026 10:08 PM

അങ്ങനെ അങ്ങ് പോയാലോ ...! കാറിൽ നിന്ന് കഞ്ചാവ് റോഡിലേക്ക് വലിച്ചെറിഞ്ഞ് പാഞ്ഞു; ഒടുവിൽ പ്രതികളെ പൊക്കി പോലീസും ഡാൻസാഫും

തിരുവനന്തപുരം നെടിയാംകോട് വാഹന പരിശോധനക്കിടെ കഞ്ചാവ് ഉപേക്ഷിച്ച് രക്ഷപ്പെട്ട രണ്ട് പേർ പിടിയിൽ. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക്...

Read More >>
പ്രതിയെ പിടിച്ചത് 'പെൺപട'! കാണാമറയത്തിരുന്ന് അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു; എബേലിനെ തന്ത്രപൂർവം പൂട്ടിയത് മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ

Jul 23, 2026 09:47 PM

പ്രതിയെ പിടിച്ചത് 'പെൺപട'! കാണാമറയത്തിരുന്ന് അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു; എബേലിനെ തന്ത്രപൂർവം പൂട്ടിയത് മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത കേസിൽ സഹപാഠി അറസ്റ്റിൽ. ആറു മാസത്തെ അന്വേഷണത്തിന് ശേഷം വിദ്യാർത്ഥികൾ...

Read More >>
കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

Jul 23, 2026 07:45 PM

കണ്ണൂരിലെ നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാം വീണ്ടും അറസ്റ്റിൽ

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തലശ്ശേരി കോടതി ഉത്തരവിനെ തുടർന്ന് ഡോ. എം.കെ. റാമിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ...

Read More >>
Top Stories

adimage adimage
Entertainment News