---
title: "കണ്ണൂരിൽ ചെങ്കൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ക്ഷേത്രം കീഴ്ശാന്തി മരിച്ചു; ലോറി ഡ്രൈവർക്കെതിരെ കേസ്"
english_title: "Temple devotee dies in collision between lorry and bike in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365430/temple-devotee-dies-in-collision-between-lorry-and-bike-in-kannur"
published_at: "2026-06-12T09:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b869cbdde4_accident.jpg"
keywords: ["Latest News", "Accident", "Death", "Kannur"]
---

# കണ്ണൂരിൽ ചെങ്കൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ക്ഷേത്രം കീഴ്ശാന്തി മരിച്ചു; ലോറി ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** **കണ്ണൂർ: **ചെറുകുന്ന് കതിരുവെക്കും തറക്ക് സമീപം ചെങ്കൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് പയ്യന്നൂർ കാളീശ്വരം സ്വദേശിയായ പൂജാരി മരിച്ച സംഭവത്തിൽ ചെങ്കൽ ലോറി ഡ്രൈവർക്കെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു.

## Article Content

**കണ്ണൂർ: **ചെറുകുന്ന് കതിരുവെക്കും തറക്ക് സമീപം ചെങ്കൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് പയ്യന്നൂർ കാളീശ്വരം സ്വദേശിയായ പൂജാരി മരിച്ച സംഭവത്തിൽ ചെങ്കൽ ലോറി ഡ്രൈവർക്കെതിരെ കണ്ണപുരം പൊലീസ് കേസെടുത്തു.

ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലെ കീഴ്ശാന്തി കാങ്കോൽ കാളീശ്വരം കുഞ്ഞിപ്പാറയിലെ പാലക്കുന്നില്ലത്ത് പത്മനാഭൻ നമ്പൂതിരി (53) യാണ് മരിച്ചത്. വ്യഴാഴ്ച പുലർച്ചെ 4.30നാണ് അപകടം. അപകടം വരുത്തിയ ചെങ്കൽ ലോറി ഡ്രൈവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

പാലക്കാട് പോകാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് ചെറുകുന്നിൽ നിന്നു ബൈക്കിൽ പോകവെയാണ് അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്ത് വർഷത്തോളമായി ചെറുകുന്ന് ക്ഷേത്രത്തിൽ കീഴ്ശാന്തിയായി പ്രവർത്തിച്ചു വരികയായിരുന്നു.

കാളീശ്വരത്തെ നാരായണൻ നമ്പൂതിരിയുടെയും സരസ്വതി അന്തർജനത്തിൻ്റെയും മകനാണ്. ഭാര്യ: ഷജിന. കുന്നമംഗലത്തില്ലം വടകര. മക്കൾ: ശ്രീരാഗ് (മർച്ചൻ്റ് നേവി ), ശ്രീനന്ദ (വിദ്യാർഥിനി ) സഹോദരങ്ങൾ: ശ്രീധരൻ, പരമേശ്വരൻ, പരമേശ്വരി. കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365430/temple-devotee-dies-in-collision-between-lorry-and-bike-in-kannur)