---
title: "  നവകേരള യാത്രക്കിടെ ഗണ്‍മാന്‍ മര്‍ദ്ദിച്ച കേസ്: തിരിച്ചറിയല്‍ പരേഡ് നടത്തും"
english_title: "Gunman assault case during Nava Kerala yathra: Identification parade to be held"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365429/gunman-assault-case-during-NAVA-kerala-YATHRA-identification-parade-to-be-held-"
published_at: "2026-06-12T09:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b869488f94_GUN.jpg"
keywords: ["Gunman Assault Case", "Nava Kerala Yathra", "Identification Parade"]
---

#   നവകേരള യാത്രക്കിടെ ഗണ്‍മാന്‍ മര്‍ദ്ദിച്ച കേസ്: തിരിച്ചറിയല്‍ പരേഡ് നടത്തും

> **Lead Summary:** **തിരുവനന്തപുരം: **നവകേരള യാത്രക്കിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ മര്‍ദ്ദിച്ച കേസില്‍ തിരിച്ചറിയല്‍ പരേഡ് നടത്തും.എ.ഡി തോമസ് എംഎല്‍എ,അജയ് ജൂവല്‍ കുര്യാക്കോസ്,കേസിലെ സാക്ഷികള്‍ എന്നിവരെ വിളിച്ചുവരുത്തും.

## Article Content

**തിരുവനന്തപുരം: **നവകേരള യാത്രക്കിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ മര്‍ദ്ദിച്ച കേസില്‍ തിരിച്ചറിയല്‍ പരേഡ് നടത്തും.എ.ഡി തോമസ് എംഎല്‍എ,അജയ് ജൂവല്‍ കുര്യാക്കോസ്,കേസിലെ സാക്ഷികള്‍ എന്നിവരെ വിളിച്ചുവരുത്തും.

പൊലീസ് മര്‍ദ്ദനം നടന്ന സ്ഥലത്ത് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും .ദൃശ്യങ്ങള്‍ പകര്‍ത്തിയ ചാനല്‍ കാമറ അംഗത്തെ ഉള്‍പ്പടെ വിളിച്ചു വരുത്തും. ക്രൈംബ്രാഞ്ച് ഓഫീസിലാവും തിരിച്ചറിയല്‍ പരേഡ് നടത്തുക.

മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സഞ്ചരിച്ച ബസ് ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപമെത്തിയപ്പോഴാണ് യൂത്ത്‌കോണ്‍ഗ്രസ്‌കെഎസ്‌യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും തുടര്‍ന്ന് മര്‍ദ്ദനമുണ്ടാവുകയും ചെയ്തത്. സംഭവസ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പ് ഇന്ന് നടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാനും സുരക്ഷാ സംഘത്തിലെ അംഗങ്ങളും ഉള്‍പ്പെടെ 5 പ്രതികളും ആലപ്പുഴ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.

കേസില്‍ പെടുത്തിയതാണെന്നും, വേട്ടയാടിയെന്നും, പിണറായി വിജയന് സുരക്ഷാ ഭീഷണി ഉണ്ടായിരുന്നെന്നും പിണറായി വിജയന്റെ ഗണ്‍മാനായിരുന്ന എസ്.അനില്‍കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു. മുന്‍കൂര്‍ ജാമ്യത്തിലെ വ്യവസ്ഥ അനുസരിച്ചാണ് പ്രതികള്‍ ചോദ്യം ചെയ്യലിന് ഹാജരായത്. ഇന്നും പ്രതികള്‍ ചോദ്യം ചെയ്യലിന് ഹാജരാവും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365429/gunman-assault-case-during-NAVA-kerala-YATHRA-identification-parade-to-be-held-)