---
title: "ഗോൾ അടിച്ചു, റെഡ് കാർഡും വാങ്ങി! ദക്ഷിണാഫ്രിക്കയെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി മെക്സിക്കോ; ആദ്യ മത്സരത്തിൽ ആതിഥേയർക്ക് വിജയം"
english_title: "South Africa vs Mexico World Cup match"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365422/South-Africa-vs-Mexico-World-Cup-match"
published_at: "2026-06-12T09:22:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b842a747b9_mexico.jpg"
keywords: ["Latest News", "South Africa vs Mexico", "First Match", "2026 Fifa World Cup"]
---

# ഗോൾ അടിച്ചു, റെഡ് കാർഡും വാങ്ങി! ദക്ഷിണാഫ്രിക്കയെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി മെക്സിക്കോ; ആദ്യ മത്സരത്തിൽ ആതിഥേയർക്ക് വിജയം

> **Lead Summary:** **മെക്സിക്കോ സിറ്റി: [ **ഫിഫ ലോകകപ്പ് 2026-ന് തുടക്കം കുറിച്ച ഓപ്പണിങ് മാച്ച് തന്നെ അക്ഷരാർത്ഥത്തിൽ തീപ്പൊരിയായിരുന്നു! ഹോം ഗ്രൗണ്ടിന്റെ പവറുമായി ഇറങ്ങിയ മെക്സിക്കോ, ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് മാസ്സ് എൻട്രി നടത്തിയിരിക്കുകയാണ്.

## Article Content

**മെക്സിക്കോ സിറ്റി: [ **ഫിഫ ലോകകപ്പ് 2026-ന് തുടക്കം കുറിച്ച ഓപ്പണിങ് മാച്ച് തന്നെ അക്ഷരാർത്ഥത്തിൽ തീപ്പൊരിയായിരുന്നു! ഹോം ഗ്രൗണ്ടിന്റെ പവറുമായി ഇറങ്ങിയ മെക്സിക്കോ, ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് മാസ്സ് എൻട്രി നടത്തിയിരിക്കുകയാണ്.

തുടക്കം മുതൽ ആഫ്രിക്കൻ ഡിഫൻസിനെ പഞ്ഞിക്കിട്ട മെക്സിക്കൻ പടയ്ക്കായി 9-ാം മിനിറ്റിൽ തന്നെ യൂലിയൻ ക്വിനോനസ് ആദ്യ വെടിക്കെട്ട് ഗോൾ കുറിച്ചു. ദക്ഷിണാഫ്രിക്കൻ പ്രതിരോധ നിരയുടെ ഒരു വമ്പൻ പിഴവ് മുതലെടുത്തായിരുന്നു ഈ ഗോൾ.

പിന്നീട് 67-ാം മിനിറ്റിൽ റൗൾ ജിമെനെസ് കൂടെ വലകുലുക്കിയതോടെ മെക്സിക്കോ വിജയം ഉറപ്പിച്ചു. ഇടയ്ക്ക് മെക്സിക്കോയുടെ ഉറച്ച രണ്ട് ഗോൾ ചാൻസുകൾ ദക്ഷിണാഫ്രിക്കൻ ഗോളി റോൺവൻ വില്യംസ് തകർപ്പനായി സേവ് ചെയ്ത് കളം പിടിക്കാൻ നോക്കിയെങ്കിലും രക്ഷയുണ്ടായില്ല.

പക്ഷേ ഗോളിനേക്കാൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച കളിയിലെ വമ്പൻ 'റെഡ് കാർഡ് മേള'യാണ്! മെക്സിക്കൻ താരങ്ങളുടെ അറ്റാക്കിങ് ഗെയിം സഹിക്കാനാവാതെ പരുക്കൻ കളി പുറത്തെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് 49-ാം മിനിറ്റിൽ വലിയ തിരിച്ചടിയേറ്റു.

ബ്രയാൻ ഗുട്ടറസിനെ ഫൗൾ ചെയ്തതിന് സ്ഫെഫെലോ സിതോളിന് റഫറി റെഡ് കാർഡ് കൊടുത്ത് പുറത്താക്കി. കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ 84-ാം മിനിറ്റിൽ തെംബ സ്വാനെയ്ക്കും ചുവപ്പ് കാർഡ് കിട്ടിയതോടെ ദക്ഷിണാഫ്രിക്ക ഒൻപത് പേരായി ചുരുങ്ങി.

എന്നാൽ തൊട്ടുപിന്നാലെ മെക്സിക്കോയുടെ സെസാർ മോണ്ടസും ഒരു മാരക ഫൗളിന് റെഡ് കാർഡ് വാങ്ങി പുറത്തുപോയതോടെ കളി കട്ട കലിപ്പായി മാറി. സീനിയർ ഗോളി ഒച്ചോവയെ ബെഞ്ചിലിരുത്തി, റൗൾ റേഞ്ചലിനെ ഗോൾകീപ്പറാക്കി 4-1-2-3 ഫോർമേഷനിൽ ഇറങ്ങിയ മെക്സിക്കൻ കോച്ചിന്റെ തന്ത്രങ്ങളെല്ലാം ക്ലിക്കായി.

ലോകകപ്പിന്റെ ഉദ്ഘാടന മത്സരങ്ങളിൽ ഇറങ്ങിയ മുൻപത്തെ 7 തവണയും തോൽവിയും സമനിലയുമായി 'ശാപം' കിട്ടിയ ചരിത്രമുണ്ടായിരുന്ന മെക്സിക്കോയ്ക്ക്, സ്വന്തം നാട്ടുകാരുടെ മുന്നിൽ വെച്ചുള്ള ഈ മിന്നും വിജയം കരിയറിലെ തന്നെ ഏറ്റവും വലിയൊരു അൺലോക്കിങ് ആണ്!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365422/South-Africa-vs-Mexico-World-Cup-match)