---
title: "കോഴിക്കോട് നിപ ജാഗ്രത: രാമനാട്ടുകരയിൽ നിരീക്ഷണം ശക്തം; നിലവിൽ കണ്ടെയ്ൻമെന്റ് സോണില്ലെന്ന് ആരോഗ്യവകുപ്പ്"
english_title: "Kozhikode Medical College, Nipah, Nipah alert, surveillance is strong in Ramanattukara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365414/kozhikode-medical-college-nipah-nipah-alert-surveillance-is-strong-in-ramanattukara"
published_at: "2026-06-12T09:02:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/6a2b7e06705ec_NIPJ.jpg"
keywords: ["Kozhikode Medical College", "Nipah", "Nipah Alert", "Ramanattukara", "Surveillance Is Strong"]
---

# കോഴിക്കോട് നിപ ജാഗ്രത: രാമനാട്ടുകരയിൽ നിരീക്ഷണം ശക്തം; നിലവിൽ കണ്ടെയ്ൻമെന്റ് സോണില്ലെന്ന് ആരോഗ്യവകുപ്പ്

> **Lead Summary:** **കോഴിക്കോട് : ** ഫാ​റൂ​ഖ് കോ​ള​ജി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഗൃ​ഹ​നാ​ഥ​ന് നി​പ സ്ഥി​രീ​ക​രി​ച്ച​തോ​ടെ രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​സ​ഭ​യി​ലെ അ​ഞ്ചാം ഡി​വി​ഷ​നി​ൽ ആ​രോ​ഗ്യ വ​കു​പ്പ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രി​ലേ​ക്ക് രോ​ഗം വ്യാ​പി​ക്കു​ന്ന ഘ​ട്ട​ത്തി​ലെ​ത്തു​ക​യാ​ണെ​ങ്കി​ൽ മാ​ത്രം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ ആ​ക്കി തി​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

## Article Content

**കോഴിക്കോട് : ** ഫാ​റൂ​ഖ് കോ​ള​ജി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഗൃ​ഹ​നാ​ഥ​ന് നി​പ സ്ഥി​രീ​ക​രി​ച്ച​തോ​ടെ രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​സ​ഭ​യി​ലെ അ​ഞ്ചാം ഡി​വി​ഷ​നി​ൽ ആ​രോ​ഗ്യ വ​കു​പ്പ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രി​ലേ​ക്ക് രോ​ഗം വ്യാ​പി​ക്കു​ന്ന ഘ​ട്ട​ത്തി​ലെ​ത്തു​ക​യാ​ണെ​ങ്കി​ൽ മാ​ത്രം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ ആ​ക്കി തി​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ര​വേ​ശി​പ്പി​ക്ക​പെ​ട്ട 43 കാ​ര​ന് നി​പ​യു​മാ​യി ബ​ന്ധ​പെ​ട്ട ചി​ല പ​രി​ശോ​ധ​ന​ക​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് ന​ട​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യി നി​പ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

ഫ​ലം പു​റ​ത്തു​വ​ന്ന ബു​ധ​നാ​ഴ്ച രാ​ത്രി ത​ന്നെ ഫാ​റൂ​ഖ് കോ​ള​ജി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. വി​വി​ധ ക​മ്പ​നി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​യി ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ക്കൗ​ണ്ടി​ങ്ങ് ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

കാ​രാ​ട് ഭാ​ഗ​ത്തു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സോ​പ്പ് നി​ർ​മാ​ണ യൂ​നി​റ്റ് വ​ള​രെ​ക്കാ​ല​മാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഈ ​സ്ഥാ​പ​ന​ത്തി​ന​കം ശു​ചീ​ക​രി​ക്കു​ന്ന വേ​ള​യി​ൽ വ​വ്വാ​ലു​ക​ൾ അ​വി​ടെ ത​മ്പ​ടി​ച്ചി​രു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഇ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

വ​വ്വാ​ലു​ക​ളു​ടെ കാ​ഷ്ടം ഒ​ഴി​വാ​ക്കു​ന്ന സ​മ​യ​ത്ത് ശ്വ​സ​ന നാ​ള​ത്തി​ലൂ​ടെ പൊ​ടി രൂ​പ​ത്തി​ൽ ഇ​ത് ശ​രീ​ര​ത്തി​ലേ​ക്ക് ക​യ​റാ​നു​ള​ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ഗ​മ​നം.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​തി​നെ തു​ട​ർ​ന്ന് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും സ്കാ​നി​ങ് കേ​ന്ദ്ര​ങ്ങ​ളി​ലും ചി​കി​ത്സ തേ​ടി​യ​തി​നാ​ൽ സ​മ്പ​ർ​ക്ക പ​ട്ടി​ക വി​പു​ല​മാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. രോ​ഗി​യു​മാ​യി നേ​രി​ട്ട് സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രേ​യും ചി​കി​ത്സ ന​ൽ​കി​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും ക​ണ്ടെ​ത്തി നി​രീ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​നെ രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

ക്വാ​റ​ന്റീ​ൻ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​തോ​ടൊ​പ്പം ഇ​വ​രു​ടെ ആ​രോ​ഗ്യ നി​ല വി​ല​യി​രു​ത്തു​ന്നു​ണ്ട്. കൂ​ടാ​തെ,രാ​മ​നാ​ട്ടു​ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി പ്ര​ത്യേ​ക പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ച്ചു. ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം സ​ജ്ജ​മാ​ക്കി​യ​തോ​ടൊ​പ്പം രോ​ഗി​യു​ടെ സ​ഞ്ചാ​ര​പാ​ത ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കു​ന്ന ന​ട​പ​ടി​ക​ളും ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365414/kozhikode-medical-college-nipah-nipah-alert-surveillance-is-strong-in-ramanattukara)