---
title: "ഗതാഗതക്കുരുക്ക് വില്ലനായി...: അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി, വെന്റിലേറ്ററിലായിരുന്ന രോ​ഗി മരിച്ചു"
english_title: "Ambulance trapped by falling tree at Attappadi pass, patient on ventilator dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365411/ambulance-trapped-by-falling-tree-at-attappadi-pass-patient-on-ventilator-dies"
published_at: "2026-06-12T08:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b7a781f3fa_accident.jpg"
keywords: ["Ambulance", "Attappadi Pass", "ventilator", "Death", "Patient"]
---

# ഗതാഗതക്കുരുക്ക് വില്ലനായി...: അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി, വെന്റിലേറ്ററിലായിരുന്ന രോ​ഗി മരിച്ചു

> **Lead Summary:** **വയനാട്: ** അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങിയതിനെ തുടർന്ന് ചികിത്സ വൈകിയ ആദിവാസി യുവാവ് മരിച്ചു. വെള്ളമാരി ഉന്നതിയിലെ സജീവ് കുമാർ ആണ് മരിച്ചത്.

## Article Content

**വയനാട്: ** അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങിയതിനെ തുടർന്ന് ചികിത്സ വൈകിയ ആദിവാസി യുവാവ് മരിച്ചു. വെള്ളമാരി ഉന്നതിയിലെ സജീവ് കുമാർ ആണ് മരിച്ചത്.

വെന്റിലേറ്ററിലായിരുന്നു സജീവ് കുമാർ. പനിയും ശ്വാസം മുട്ടലുമായി ഗുരുതരാവസ്ഥയിലായിരുന്ന യുവാവിനെ വെൻ്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ചുരത്തിൽ മന്ദംപ്പൊട്ടിക്ക് സമീപം മരം വീണ് ഒരു മണിക്കൂർ ചുരത്തിൽ കുടുങ്ങിയതോടെ ചികിത്സ വൈകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365411/ambulance-trapped-by-falling-tree-at-attappadi-pass-patient-on-ventilator-dies)