---
title: "പാക്ക് അധിനിവേശ കശ്‍മീരിൽ പാക്കിസ്ഥാൻ വെടിവയ്പ്പ്; 16 പേർ കൊല്ലപ്പെട്ടു, 37 പേർക്ക് പരിക്ക്"
english_title: "Pakistan shelling in Pakistan-occupied Kashmir; 16 killed, 37 injured."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365394/pakistan-shelling-in-pakistan-occupied-kashmir-16-killed-37-injured"
published_at: "2026-06-11T22:53:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2aef5681b47_shoot.jpg"
keywords: ["Latest News", "Pakistan", "Pakistan-occupied Kashmir", "Shelling"]
---

# പാക്ക് അധിനിവേശ കശ്‍മീരിൽ പാക്കിസ്ഥാൻ വെടിവയ്പ്പ്; 16 പേർ കൊല്ലപ്പെട്ടു, 37 പേർക്ക് പരിക്ക്

> **Lead Summary:** **ലഡാക്ക്: **പാക്ക് അധിനിവേശ കശ്‍മീരിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ 16 പേർ കൊല്ലപ്പെട്ടു. 37 പേർക്ക് പരിക്ക്.

## Article Content

**ലഡാക്ക്: **പാക്ക് അധിനിവേശ കശ്‍മീരിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ 16 പേർ കൊല്ലപ്പെട്ടു. 37 പേർക്ക് പരിക്ക്.

റവാലകോട്ടിലെ ഈദ്ഗാഹ് ഗ്രൗണ്ടിൽ ആയിരക്കണക്കിന് നിരായുധരായ പ്രതിഷേധക്കാർക്ക് നേരെയാണ് പാക്കിസ്ഥാൻ വെടിയുതിർത്തത്. മിതമായ നിരക്കിൽ ധാന്യം, അരി, വൈദ്യുതി, അടിസ്ഥാന ആവശ്യങ്ങൾ എന്നിവ ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പാകിസ്ഥാന്റെ തുടർച്ചയായ അധിനിവേശത്തിനെതിരെ പ്രതിഷേധിക്കാൻ റവാലകോട്ടിൽ 60,000 മുതൽ 70,000 വരെ ആളുകൾ തടിച്ചുകൂടിയിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചൊവ്വാഴ്ച പാക്കിസ്ഥാൻ അധിനിവേശ കശ്മീരിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 30 പേർ കൊല്ലപ്പെട്ടിരുന്നു. 200 പേർക്കാണു പരുക്കേറ്റത്. ഇവർക്കു നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആളുകൾ തടിച്ചുകൂടിയതെന്നും വിവരമുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365394/pakistan-shelling-in-pakistan-occupied-kashmir-16-killed-37-injured)