---
title: "കുളത്തിൽ കുളിക്കുന്നതിനിടെ സഹോദരങ്ങളായ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു"
english_title: "Students, siblings, drown in a pond in Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365386/students-siblings-drown-in-a-pond-in-malappuram-"
published_at: "2026-06-11T20:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ad825e0939_malappuram.jpg"
keywords: ["Latest News", "Drowned Death", "Malappuram"]
---

# കുളത്തിൽ കുളിക്കുന്നതിനിടെ സഹോദരങ്ങളായ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

> **Lead Summary:** **മലപ്പുറം: **മലപ്പുറത്ത് സഹോദരങ്ങളായ വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. അരീക്കോട് കിളിക്കല്ലിങ്ങലിലാണ് സംഭവം നടന്നത്.

## Article Content

**മലപ്പുറം: **മലപ്പുറത്ത് സഹോദരങ്ങളായ വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. അരീക്കോട് കിളിക്കല്ലിങ്ങലിലാണ് സംഭവം നടന്നത്.

ചോലയിൽ വീട്ടിൽ അലിയുടെ മക്കളായ നാലാം ക്ലാസ് വിദ്യാർത്ഥിയായ അഫിയ, മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ അഫ്നാൻ എന്നിവരാണ് മരിച്ചത്. സ്കൂൾ വിട്ടു വന്ന ശേഷം വീടിനടുത്തുള്ള കുളത്തിൽ കുളിക്കാൻ പോയതായിരുന്നു ഇരുവരും.

കുട്ടികൾ മടങ്ങിയെത്താതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365386/students-siblings-drown-in-a-pond-in-malappuram-)