---
title: "കോഴിക്കോട് പാറകുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു"
english_title: "A student drowned while bathing with friends in Chaliyarpuzha, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365385/a-student-drowned-while-bathing-with-friends-in-chaliyarpuzha-kozhikode"
published_at: "2026-06-11T20:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a03249db9ef6_drowned.jpg"
keywords: ["Latest News", "Kozhikode", "Chaliyarpuzha", "Drowned", "Death"]
---

# കോഴിക്കോട് പാറകുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് തിരുവങ്ങൂരിൽ പാറകുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.അത്തോളി കൊങ്ങന്നൂർ സ്വദേശി പതിനാറുകാരൻ വിഘ്നേഷാണ് മരിച്ചത്.

## Article Content

**കോഴിക്കോട് : **കോഴിക്കോട് തിരുവങ്ങൂരിൽ പാറകുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.അത്തോളി കൊങ്ങന്നൂർ സ്വദേശി പതിനാറുകാരൻ വിഘ്നേഷാണ് മരിച്ചത്.

ഇന്ന് തിരുവങ്ങൂർ സ്കൂളിലെ സഹപാഠികളായ വേളൂർ സ്വദേശികളായ നാലുപേരോടൊപ്പം പാറകുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു വിഘ്നേഷ്. കുളിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി വിഘ്നേഷ് വെള്ളത്തിലേക്ക് താഴ്ന്നുപോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

സംഭവം അറിഞ്ഞയുടൻ നാട്ടുകാരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തെരച്ചിൽ നടത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. അകാലത്തിലുള്ള ഈ വേർപാട് നാടിനെയൊന്നാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365385/a-student-drowned-while-bathing-with-friends-in-chaliyarpuzha-kozhikode)