---
title: "കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു; നിപ രോഗിയുടെ റൂട്ട് മാപ്പ് ഉടൻ പുറത്തുവിടുമെന്ന് ആരോ​ഗ്യവകുപ്പ് "
english_title: "Nipah Virus control room opened in Kozhikode district"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365373/nipah-virus-control-room-opened-in-kozhikode-district"
published_at: "2026-06-11T19:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6889989a3a57a_nipah.jpg"
keywords: ["Latest News", "Nipah Virus", "Kozhikode  Control Room", "Kozhikode"]
---

# കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു; നിപ രോഗിയുടെ റൂട്ട് മാപ്പ് ഉടൻ പുറത്തുവിടുമെന്ന് ആരോ​ഗ്യവകുപ്പ് 

> **Lead Summary:** **കോഴിക്കോട്: **രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെയെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം വന്നതോടെ കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാ​ഗമായി കൂടുതൽ മരുന്നുകൾ എത്തിക്കാൻ ആരോ​ഗ്യവകുപ്പ് നിർദ്ദേശം നൽകി. 

## Article Content

**കോഴിക്കോട്: **രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെയെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം വന്നതോടെ കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാ​ഗമായി കൂടുതൽ മരുന്നുകൾ എത്തിക്കാൻ ആരോ​ഗ്യവകുപ്പ് നിർദ്ദേശം നൽകി. 

**കൺട്രോൾ റൂം നമ്പർ 0495 2373 901, 9072007767**

പുണെ വൈറോളജി ലാബിലെ പരിശോധനാഫലം പോസിറ്റീവാണെന്ന് റിപ്പോർട്ട്. 77 പേരുടെ സമ്പർക്കപ്പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇവരിൽ 58 പേർ ആരോ​ഗ്യപ്രവർത്തകരാണ്. 14 കുടുംബാം​ഗങ്ങളും പട്ടികയിലുണ്ട്. ഇവരിൽ 13 പേരെ ഹൈ റിസ്ക് പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൈ റിസ്ക് പട്ടികയിലുള്ളവർ ക്വാറന്റൈനിലാണ്. അതേ സമയം നിലവിൽ ആർക്കും രോ​ഗലക്ഷണങ്ങളില്ല. റൂട്ട് മാപ്പ് പുറത്തുവിടുമെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.

സമ്പർക്കപ്പട്ടികയിൽ‌ ഉള്ളവരെ കണ്ടെത്തും. രോ​ഗം പടരാതിരിക്കാനും നടപടികൾ സ്വീകരിക്കും. ക്ലസ്റ്ററുകളായി തിരിച്ച് നിരീക്ഷണം നടത്തും. രോഗലക്ഷണം ഉണ്ടെങ്കിൽ മാത്രമേ കണ്ടൈൻമെൻ്റ് സോൺ ആയി പ്രഖ്യാപിക്കുകയുള്ളൂ എന്നും നിലവിൽ ആരും രോഗലക്ഷണം കാണിക്കുന്നില്ല കോഴിക്കോട് ജില്ല കളക്ടർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365373/nipah-virus-control-room-opened-in-kozhikode-district)