---
title: "ഭൂമി തർക്കം ചോരക്കളിയിലവസാനിച്ചു! യുപിയിൽ വയോധികനെ വീടിനുള്ളിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ; ബന്ധുക്കൾക്കെതിരെ കേസ്"
english_title: "Land dispute ends in bloodshed! Elderly man hacked to death inside house in UP; Case filed against relatives"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365363/land-dispute-ends-in-bloodshed-elderly-man-hacked-to-death-inside-house-in-up-case-filed-against-relatives"
published_at: "2026-06-11T17:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2558b10ba4d_death.jpg"
keywords: ["Latest News", "UP Murder Case", "Fatehpur Crime News"]
---

# ഭൂമി തർക്കം ചോരക്കളിയിലവസാനിച്ചു! യുപിയിൽ വയോധികനെ വീടിനുള്ളിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ; ബന്ധുക്കൾക്കെതിരെ കേസ്

> **Lead Summary:** ബന്ദ : ഉത്തർപ്രദേശിലെ ഫത്തേപൂരിൽ വസ്തു തർക്കത്തിന്റെ പേരിൽ വയോധികനെ കൊലപ്പെടുത്തിയതായി പരാതി. ആനന്ദ്പൂർ ഗ്രാമനിവാസിയായ നക്കിലാലിനെയാണ് ഇന്ന് രാവിലെ 6.30 ഓടെ സ്വന്തം വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾക്കിടയിൽ സിവിൽ കോടതിയിൽ ദീർഘനാളായി നിലനിൽക്കുന്ന ഭൂമി തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് വയോധികന്റെ കുടുംബാംഗങ്ങൾ ആരോപിച്ചു.

## Article Content

ബന്ദ : ഉത്തർപ്രദേശിലെ ഫത്തേപൂരിൽ വസ്തു തർക്കത്തിന്റെ പേരിൽ വയോധികനെ കൊലപ്പെടുത്തിയതായി പരാതി. ആനന്ദ്പൂർ ഗ്രാമനിവാസിയായ നക്കിലാലിനെയാണ് ഇന്ന് രാവിലെ 6.30 ഓടെ സ്വന്തം വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾക്കിടയിൽ സിവിൽ കോടതിയിൽ ദീർഘനാളായി നിലനിൽക്കുന്ന ഭൂമി തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് വയോധികന്റെ കുടുംബാംഗങ്ങൾ ആരോപിച്ചു.

സംഭവത്തിൽ ബന്ധുക്കളായ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും കൃത്യമായ അന്വേഷണം ആരംഭിച്ചതായും ഫത്തേപൂർ പൊലീസ് സൂപ്രണ്ട് അഭിമന്യു മംഗ്ലിക് അറിയിച്ചു.

മൂർച്ചയുള്ള ആയുധംം കൊണ്ട് മുറിവുകളുണ്ടായതിന്റെ പാടുകൾ ശരീരത്തിൽ കണ്ടെത്തിയതായി എസ്പി പറഞ്ഞു. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറ് പേർക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365363/land-dispute-ends-in-bloodshed-elderly-man-hacked-to-death-inside-house-in-up-case-filed-against-relatives)