---
title: "കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ടേ വേണ്ട!; 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരോധിച്ച് കാനഡ"
english_title: "Children should not have social media!; Canada bans social media accounts for those under 16"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365349/children-should-not-have-social-media-canada-bans-social-media-accounts-for-those-under-16"
published_at: "2026-06-11T16:27:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a95329a069_Canada_bans_social_media_accounts_for_those_under_16.jpg"
keywords: ["Latest News", "Canada Social Media Ban", "Under 16 Social Media Ban"]
---

# കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ടേ വേണ്ട!; 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരോധിച്ച് കാനഡ

> **Lead Summary:** ടൊറന്റോ : 16 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് കാനഡ ചരിത്രപരമായ നിയമം പാസാക്കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സോഷ്യൽ മീഡിയ കമ്പനികൾക്ക് അവരുടെ പ്ലാറ്റ്‌ഫോമുകൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് തെളിയിക്കാൻ കഴിയാത്ത പശ്ചാത്തലത്തിലാണ് കനേഡിയൻ സർക്കാരിന്റെ ഈ ശക്തമായ നടപടി. എന്നാൽ, പ്രായപരിശോധന ഉൾപ്പെടെയുള്ള മതിയായ സുരക്ഷാ സംവിധാനങ്ങൾ കർശനമായി ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ അത്തരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനത്തിൽ നിന്ന് ഇളവ് ലഭിക്കുമെന്നും കനേഡിയൻ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

## Article Content

ടൊറന്റോ : 16 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് കാനഡ ചരിത്രപരമായ നിയമം പാസാക്കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സോഷ്യൽ മീഡിയ കമ്പനികൾക്ക് അവരുടെ പ്ലാറ്റ്‌ഫോമുകൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് തെളിയിക്കാൻ കഴിയാത്ത പശ്ചാത്തലത്തിലാണ് കനേഡിയൻ സർക്കാരിന്റെ ഈ ശക്തമായ നടപടി. എന്നാൽ, പ്രായപരിശോധന ഉൾപ്പെടെയുള്ള മതിയായ സുരക്ഷാ സംവിധാനങ്ങൾ കർശനമായി ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ അത്തരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനത്തിൽ നിന്ന് ഇളവ് ലഭിക്കുമെന്നും കനേഡിയൻ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

കുട്ടികളെ സ്വയം ഉപദ്രവിക്കാൻ പ്രേരിപ്പിക്കുന്ന ഉള്ളടക്കം, അക്രമത്തിന് പ്രേരിപ്പിക്കുന്നതും വിദ്വേഷം വളർത്തുന്നതും ഉൾപ്പെടെ ഏഴ് തരം ദോഷകരമായ ഉള്ളടക്കങ്ങൾ നിയമനിർമാണത്തിൽ എടുത്തുപറയുന്നു. ഡിജിറ്റൽ സേഫ്റ്റി കമീഷൻ ഓഫ് കാനഡ എന്ന പേരിൽ ഒരു പുതിയ റെഗുലേറ്ററെ സൃഷ്ടിക്കപ്പെടും. ഇളവുകൾ എങ്ങനെയായിരിക്കുമെന്നതിന്റെ മാനദണ്ഡങ്ങൾ പിന്നീട് പ്രഖ്യാപിക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രായപരിശോധനയും ഏർപ്പെടുത്തും.

ഓസ്‌ട്രേലിയ, ബ്രസീൽ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോ​ഗിക്കുന്നതിന് പ്രായാധിഷ്ഠിത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടൻ, ഫ്രാൻസ്, സ്‌പെയിൻ, ഡെൻമാർക്ക്, തായ്‌ലൻഡ്, ദക്ഷിണ കൊറിയ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലും സമാനമായ നടപടികൾ ഒരുങ്ങുന്നുണ്ട്. 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് നിരോധിച്ചതിനുശേഷം, ഓസ്‌ട്രേലിയയിൽ, കുട്ടികളുടേതാണെന്ന് തിരിച്ചറിഞ്ഞ ഏകദേശം 4.7 ദശലക്ഷം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് കമ്പനികൾ റദ്ദാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365349/children-should-not-have-social-media-canada-bans-social-media-accounts-for-those-under-16)