---
title: "സ്കൂളോ അതോ അനാശാസ്യ കേന്ദ്രമോ? കോടികളുടെ കള്ളപ്പണവും മദ്യക്കുപ്പികളുമായി വിദ്യാലയം"
english_title: "School in West Bengal found with crores of black money and liquor bottles"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365348/school-in-west-bengal-found-with-crores-of-black-money-and-liquor-bottles"
published_at: "2026-06-11T16:26:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a947b0b84f_FDGBFGB.jpg"
keywords: ["LATEST NEWS", "black money", "West Bengal", "School"]
---

# സ്കൂളോ അതോ അനാശാസ്യ കേന്ദ്രമോ? കോടികളുടെ കള്ളപ്പണവും മദ്യക്കുപ്പികളുമായി വിദ്യാലയം

> **Lead Summary:** കൊൽക്കത്ത:**[** പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലുള്ള ഒരു സ്വകാര്യ സ്കൂളിൽ വൻ സാമ്പത്തിക തട്ടിപ്പും അനാശാസ്യ പ്രവർത്തനങ്ങളും പുറത്ത്. കാഞ്ചൻപാറ 'ഹാർനെറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ' കോമ്പൗണ്ടിൽ നിന്ന് രേഖകളില്ലാത്ത 1.77 കോടി രൂപയും കമ്പ്യൂട്ടറുകളും ചില നിർണായക രേഖകളും പൊലീസ് പിടിച്ചെടുത്തു.

## Article Content

കൊൽക്കത്ത:**[** പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലുള്ള ഒരു സ്വകാര്യ സ്കൂളിൽ വൻ സാമ്പത്തിക തട്ടിപ്പും അനാശാസ്യ പ്രവർത്തനങ്ങളും പുറത്ത്. കാഞ്ചൻപാറ 'ഹാർനെറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ' കോമ്പൗണ്ടിൽ നിന്ന് രേഖകളില്ലാത്ത 1.77 കോടി രൂപയും കമ്പ്യൂട്ടറുകളും ചില നിർണായക രേഖകളും പൊലീസ് പിടിച്ചെടുത്തു.

പണത്തിന് പുറമെ, സ്കൂൾ ക്യാമ്പസിനുള്ളിൽ നിന്ന് മദ്യക്കുപ്പികളും, കോണ്ടം പാക്കറ്റുകളും, കിടപ്പുമുറിക്ക് സമാനമായ സജ്ജീകരണങ്ങളും പൊലീസ് കണ്ടെത്തിയതോടെ സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്.

സ്കൂളിൽ തുടർച്ചയായി സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതിനെ തുടർന്ന് ഫണ്ട് ദുരുപയോഗം, വഞ്ചന എന്നിവ ആരോപിച്ച് ദാസൻ ചന്ദ്ര എന്നയാൾ ബിസ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

ലോക്കർ തുറന്നപ്പോൾ ഞെട്ടി: പരാതിക്കാരന്റെയും മറ്റ് ജീവനക്കാരുടെയും സാന്നിധ്യത്തിൽ പൊലീസ് സ്കൂളിലെ അക്കൗണ്ട് ലോക്കർ തുറന്ന് പരിശോധിച്ചപ്പോഴാണ് കോടിക്കണക്കിന് രൂപ കണ്ടെത്തിയത്.

രണ്ടുപേർ കസ്റ്റഡിയിൽ: സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ ചീഫ് അക്കൗണ്ടന്റ്, ജൂനിയർ അക്കൗണ്ടന്റ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ബിസ്പൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

> ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിൽ നിന്ന് കോടിക്കണക്കിന് രൂപയും അനാശാസ്യ സാമഗ്രികളും കണ്ടെത്തിയത് ബംഗാളിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. "ഒരു വിദ്യാലയത്തെ ഇത്തരമൊരു അവസ്ഥയിലാക്കിയ നടപടി അങ്ങേയറ്റം അപലപനീയമാണ്. സ്കൂളിൽ നിന്ന് പിടിച്ചെടുത്ത കോടിക്കണക്കിന് രൂപ കേവലം സ്കൂൾ ഫണ്ട് മാത്രമല്ല. ഇതിന് പിന്നിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് (TMC) വ്യക്തമായ പങ്കുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം."— സുദീപ്ത ദാസ് (ബി.ജെ.പി എം.എൽ.എ)

സംഭവം നടന്ന സ്കൂൾ സന്ദർശിച്ച ശേഷമായിരുന്നു ബി.ജെ.പി എം.എ.ൽ.എയുടെ ഈ പ്രതികരണം. സ്കൂളിന്റെ മറവിൽ നടന്ന മറ്റ് ഇടപാടുകളെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365348/school-in-west-bengal-found-with-crores-of-black-money-and-liquor-bottles)