---
title: "കാഴ്ചയിൽ മാന്ത്രികത, ഗുണത്തിൽ അമൃത്....! കട്ടൻ ചായയെ മറന്നേക്കൂ,  ഇനി  മുതൽ ശംഖുപുഷ്പം ചായ കുടിക്കൂ... "
english_title: "Butterfly Pea Flower Tea Blue Tea"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365347/butterfly-pea-flower-tea-blue-tea"
published_at: "2026-06-11T16:21:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a9356ab656_t.jpg"
keywords: ["Butterfly Pea Flower Tea", "Blue Tea"]
---

# കാഴ്ചയിൽ മാന്ത്രികത, ഗുണത്തിൽ അമൃത്....! കട്ടൻ ചായയെ മറന്നേക്കൂ,  ഇനി  മുതൽ ശംഖുപുഷ്പം ചായ കുടിക്കൂ... 

> **Lead Summary:** ** **ആരോഗ്യസംരക്ഷണത്തിലും ഫിറ്റ്നസ്സ് ലോകത്തും ഇന്ന് തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് ശംഖുപുഷ്പം കൊണ്ട് തയ്യാറാക്കുന്ന ഹെർബൽ ചായ. തിളങ്ങുന്ന നീലനിറത്തിലുള്ള ഈ ചായ ഒരേസമയം നയനമനോഹരവും ശരീരത്തിന് ഏറെ ഉന്മേഷം നൽകുന്നതുമാണ്.

## Article Content

** **ആരോഗ്യസംരക്ഷണത്തിലും ഫിറ്റ്നസ്സ് ലോകത്തും ഇന്ന് തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് ശംഖുപുഷ്പം കൊണ്ട് തയ്യാറാക്കുന്ന ഹെർബൽ ചായ. തിളങ്ങുന്ന നീലനിറത്തിലുള്ള ഈ ചായ ഒരേസമയം നയനമനോഹരവും ശരീരത്തിന് ഏറെ ഉന്മേഷം നൽകുന്നതുമാണ്.

ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ശംഖുപുഷ്പം ചായ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, ചർമ്മത്തിന്റെ ഭംഗി കൂട്ടാനും, മാനസിക സമ്മർദ്ദം കുറയ്ക്കാനും മികച്ചതാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ നീലച്ചായയിലേക്ക് അല്പം നാരങ്ങാനീര് ചേർക്കുമ്പോൾ അത് പെട്ടെന്ന് പർപ്പിൾ (നൂൽപ്പുഴു) നിറമായി മാറുന്ന മാന്ത്രികക്കാഴ്ച ചായപ്രേമികൾക്കിടയിൽ ഇതിനെ കൂടുതൽ ജനപ്രിയമാക്കുന്നു.

*നാലോ അഞ്ചോ നീല ശംഖുപുഷപപ്പൂക്കൾ നല്ലതുപോലെ കഴുകിയശേഷം ഒരു ചില്ല് ഗ്ലാസിലിടുക. അതിലേക്ക് ആവശ്യത്തിന് തിളച്ച വെള്ളമൊഴിച്ച് അടച്ചുവയ്ക്കുക. വെള്ളം നീലനിറമായതിനുശേഷം അരിച്ചെടുക്കുക. ഇതാണ് ശംഖുപുഷ്പച്ചായ.*

*രുചിക്കനുസരിച്ച് മധുരം ചേർക്കാം. ആവശ്യമെങ്കിൽ, ചെറിയ അളവിൽ ചുക്കുപൊടി, തുളസിപ്പൊടി എന്നിവയും ചേർക്കാം. ശംഖുപുഷ്പച്ചായയിൽ കുറച്ച് ചെറുനാരങ്ങാനീരുകൂടി ചേർത്താൽ പിങ്ക് നിറമായി മാറും.*

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365347/butterfly-pea-flower-tea-blue-tea)