---
title: "എഐ തടിയൂരും, ഗൂഗിളിന് പണി കിട്ടും! 'എഐ ഓവർവ്യൂസ്' തെറ്റായ വിവരങ്ങൾ നൽകിയാൽ കമ്പനി കുടുങ്ങുമെന്ന് ജർമ്മൻ കോടതി"
english_title: "AI will grow, Google will get a job! German court says company will be trapped if 'AI overviews' provide false information"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365346/ai-will-grow-google-will-get-a-job-german-court-says-company-will-be-trapped-if-ai-overviews-provide-false-information"
published_at: "2026-06-11T16:14:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a91fb97395_google.jpg"
keywords: ["Tech-Info", "Google AI Over views", "Google AI Error", "ArtificialInte lligence Law"]
---

# എഐ തടിയൂരും, ഗൂഗിളിന് പണി കിട്ടും! 'എഐ ഓവർവ്യൂസ്' തെറ്റായ വിവരങ്ങൾ നൽകിയാൽ കമ്പനി കുടുങ്ങുമെന്ന് ജർമ്മൻ കോടതി

> **Lead Summary:** മ്യൂണിക്ക് : ഗൂഗിളിന്റെ 'എഐ ഓവർവ്യൂസ്' സംവിധാനം തെറ്റായ വിവരങ്ങൾ നൽകിയാൽ കമ്പനി തന്നെ അതിന് പൂർണ്ണ ഉത്തരവാദിയാകണമെന്ന് ജർമ്മൻ കോടതി. രണ്ട് പ്രമുഖ പ്രസിദ്ധീകരണശാലകളെക്കുറിച്ച് ഗൂഗിളിന്റെ എഐ സംവിധാനം വ്യാജവും അപകീർത്തികരവുമായ വിവരങ്ങൾ നൽകിയതിനെതിരെയുള്ള കേസിലാണ് മ്യൂണിക്ക് റീജണൽ കോടതിയുടെ സുപ്രധാന വിധി പുറത്തുവന്നിരിക്കുന്നത്.

## Article Content

മ്യൂണിക്ക് : ഗൂഗിളിന്റെ 'എഐ ഓവർവ്യൂസ്' സംവിധാനം തെറ്റായ വിവരങ്ങൾ നൽകിയാൽ കമ്പനി തന്നെ അതിന് പൂർണ്ണ ഉത്തരവാദിയാകണമെന്ന് ജർമ്മൻ കോടതി. രണ്ട് പ്രമുഖ പ്രസിദ്ധീകരണശാലകളെക്കുറിച്ച് ഗൂഗിളിന്റെ എഐ സംവിധാനം വ്യാജവും അപകീർത്തികരവുമായ വിവരങ്ങൾ നൽകിയതിനെതിരെയുള്ള കേസിലാണ് മ്യൂണിക്ക് റീജണൽ കോടതിയുടെ സുപ്രധാന വിധി പുറത്തുവന്നിരിക്കുന്നത്.

തങ്ങളെ ഓൺലൈൻ തട്ടിപ്പുകാരായും അനാവശ്യ സബ്‌സ്‌ക്രിപ്ഷൻ കെണികൾ ഒരുക്കുന്നവരായും എഐ തെറ്റായി ചിത്രീകരിച്ചു എന്നായിരുന്നു ഈ മാധ്യമസ്ഥാപനങ്ങളുടെ പരാതി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ വരുത്തുന്ന പിഴവുകളിൽ ടെക് കമ്പനികളുടെ നിയമപരമായ ഉത്തരവാദിത്തം നിശ്ചയിക്കുന്നതിൽ ഈ കോടതി വിധി ആഗോളതലത്തിൽ വലിയ സ്വാധീനം ചെലുത്തും.

എഐ ഓവർവ്യൂസ് ഇന്റർനെറ്റിലുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് വിവരങ്ങൾ തയാറാക്കുന്നതെന്നും ഭൂരിഭാഗം മറുപടികളും കൃത്യമാണെന്നുമാണ് കമ്പനി മാധ്യമങ്ങളോട് പറഞ്ഞത്. തെറ്റായ വിവരങ്ങൾ തിരിച്ചറിയാനും അവ തിരുത്താനും നിലവിൽ കർശന സംവിധാനങ്ങളുണ്ടെന്നും ഗൂഗിൾ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365346/ai-will-grow-google-will-get-a-job-german-court-says-company-will-be-trapped-if-ai-overviews-provide-false-information)