---
title: "പാനൂരിൽ പഴയവീട് പൊളിച്ച് മാറ്റുന്നതിനിടെ അപകടം; കോൺക്രീറ്റ് സ്ലാബ് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം"
english_title: "Death due to falling concrete slab in Panur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365339/death-due-to-falling-concrete-slab-in-panur"
published_at: "2026-06-11T15:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a89f58a29c_dead.jpg"
keywords: ["Death", "Concrete Slab", "Panur", "Accident"]
---

# പാനൂരിൽ പഴയവീട് പൊളിച്ച് മാറ്റുന്നതിനിടെ അപകടം; കോൺക്രീറ്റ് സ്ലാബ് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **പാനൂർ: **പഴയവീട് പൊളിച്ചുമാറ്റുന്നതിനിടയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണ് യുവാവ് മരിച്ചു. തെക്കേ പാനൂരിലെ വൈകുണ്ഡത്തിൽ ജിതീഷ് ആണ് മരിച്ചത്.

## Article Content

**പാനൂർ: **പഴയവീട് പൊളിച്ചുമാറ്റുന്നതിനിടയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണ് യുവാവ് മരിച്ചു. തെക്കേ പാനൂരിലെ വൈകുണ്ഡത്തിൽ ജിതീഷ് ആണ് മരിച്ചത്.

വീട് പൊളിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നതിനിടെ പെട്ടെന്ന് കോൺക്രീറ്റ് സ്ലാബ് തകരുകയും ജിതീഷിന്റെ മുകളിലേക്ക് പതിക്കുകയുമായിരുന്നു. സ്ലാബ് തകർന്നുവീണതിനൊപ്പം ജിതീഷും താഴേക്ക് പതിച്ചു.

ഓടികൂടിയ നാട്ടുകാരും പാനൂർ ഫയർഫോഴ്‌സും സ്ഥലത്തെത്തി ജിതീഷിനെ സ്ലാബിനടിയിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365339/death-due-to-falling-concrete-slab-in-panur)