---
title: "'ദൈവം സഹായിച്ചു, ഷർട്ട് പോലുമിടാതെ ഓടി ആ കുഞ്ഞിനെ നെഞ്ചോട് ചേർത്തു'; ലണ്ടനിൽ കുരുന്നിന് രക്ഷകനായി മലയാളി യുവാവ്"
english_title: "'God helped me, I ran without even putting on a shirt and held the baby to my chest'; Malayali youth saves baby in London"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365322/god-helped-me-i-ran-without-even-putting-on-a-shirt-and-held-the-baby-to-my-chest-malayali-youth-saves-baby-in-london"
published_at: "2026-06-11T15:04:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a81b19976b_Malayali_youth_saves_baby_in_London.jpg"
keywords: ["Latest News", "Jaseer Changaramkulam", "East London", "Miracle Rescue"]
---

# 'ദൈവം സഹായിച്ചു, ഷർട്ട് പോലുമിടാതെ ഓടി ആ കുഞ്ഞിനെ നെഞ്ചോട് ചേർത്തു'; ലണ്ടനിൽ കുരുന്നിന് രക്ഷകനായി മലയാളി യുവാവ്

> **Lead Summary:** ലണ്ടൻ: ലണ്ടനിൽ കെട്ടിടത്തിന് മുകളിൽ നിന്ന് പുറത്തേക്ക് വീണ് ഭിത്തിയിൽ തൂങ്ങിക്കിടന്ന കുരുന്നിനെ അതിസാഹസികമായി രക്ഷിച്ച് മലയാളി യുവാവ്. ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡ് ഹൈ റോഡിലുള്ള ഒരു ബഹുനില കെട്ടിടത്തിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ജസീലിന്റെ കൈകളിലേക്കാണ് കെട്ടിടത്തിന്റെ മുകളിൽ നിന്നും പെൺകുട്ടി പിടിവിട്ട് താഴേക്ക് വീണത്. ജീവൻ പണയം വെച്ച് ജസീൽ നടത്തിയ ഈ സമാന്തര രക്ഷാപ്രവർത്തനത്തിലൂടെ കുട്ടി യാതൊരുവിധ പരിക്കുകളുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ലണ്ടൻ പൊലീസിനൊപ്പം ചേർന്നാണ് ജസീൽ ഈ അതിസാഹസിക ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.

## Article Content

ലണ്ടൻ: ലണ്ടനിൽ കെട്ടിടത്തിന് മുകളിൽ നിന്ന് പുറത്തേക്ക് വീണ് ഭിത്തിയിൽ തൂങ്ങിക്കിടന്ന കുരുന്നിനെ അതിസാഹസികമായി രക്ഷിച്ച് മലയാളി യുവാവ്. ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡ് ഹൈ റോഡിലുള്ള ഒരു ബഹുനില കെട്ടിടത്തിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ജസീലിന്റെ കൈകളിലേക്കാണ് കെട്ടിടത്തിന്റെ മുകളിൽ നിന്നും പെൺകുട്ടി പിടിവിട്ട് താഴേക്ക് വീണത്. ജീവൻ പണയം വെച്ച് ജസീൽ നടത്തിയ ഈ സമാന്തര രക്ഷാപ്രവർത്തനത്തിലൂടെ കുട്ടി യാതൊരുവിധ പരിക്കുകളുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ലണ്ടൻ പൊലീസിനൊപ്പം ചേർന്നാണ് ജസീൽ ഈ അതിസാഹസിക ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.

പണയമിടപാട് സ്ഥാപനത്തിന് മുകളിലുള്ള ഭിത്തിയിലാണ് കുട്ടി തൂങ്ങിക്കിടന്നിരുന്നത്. താഴെ ആളുകൾ തടിച്ചുകൂടി നിലവിളിക്കുന്നതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ രക്ഷിക്കാനായി മുകളിലേക്ക് കയറി. ആളുകൾ നിലവിളിക്കുന്നത് കേട്ടെത്തിയ ജസീർ പൊലീസുകാരനൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാവുകയായിരുന്നു.

‘ജോലിക്ക് പോകാൻ തയാറെടുക്കുകയായിരുന്നു. ഷർട്ടുപോലും ഇട്ടിരുന്നില്ല. എന്തോ ശബ്ദം കേട്ടതായി ഒരാൾ പറഞ്ഞപ്പോഴാണ് നോക്കിയത്. അപ്പോഴാണ് തൂങ്ങിക്കിടക്കുന്ന കുഞ്ഞിനെ കണ്ടത്. ഉടനെ ഓടി. ആറ് ഫ്ലാറ്റ് അപ്പുറത്തായിരുന്നു കുട്ടിയുണ്ടായിരുന്നത്. സഹായിക്കാമെന്ന് പൊലീസിനോട് ഞാൻ പറഞ്ഞു. ദൈവം സഹായിച്ച് കുട്ടിയെ പിടിക്കാൻ കഴിഞ്ഞു’–ജസീർ പ്രതികരിച്ചു. കെട്ടിടത്തിൽ നിന്ന് പുറത്തേയ്ക്ക് വീണ് ഭിത്തിയിൽ തൂങ്ങിക്കിടന്ന കുട്ടിയെ അതിസാഹസികമായി രക്ഷിച്ച് മലയാളി. ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡ് ഹൈ റോഡിലുള്ള കെട്ടിടത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. മലപ്പുറം ചങ്ങരംകുളം സ്വദേശി ജസീലിന്റെ കൈകളിലേയ്ക്കാണ് പെൺകുട്ടി പിടിവിട്ട് വീണത്. പരിക്കുകൾ ഏൽക്കാതെ കുട്ടി രക്ഷപ്പെട്ടു. പൊലീസിനൊപ്പം ചേർന്നാണ് ജസീർ രക്ഷാപ്രവർത്തനം നടത്തിയത്.

പണയമിടപാട് സ്ഥാപനത്തിന് മുകളിലുള്ള ഭിത്തിയിലാണ് കുട്ടി തൂങ്ങിക്കിടന്നിരുന്നത്. താഴെ ആളുകൾ തടിച്ചുകൂടി നിലവിളിക്കുന്നതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ രക്ഷിക്കാനായി മുകളിലേക്ക് കയറി. ആളുകൾ നിലവിളിക്കുന്നത് കേട്ടെത്തിയ ജസീർ പൊലീസുകാരനൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാവുകയായിരുന്നു.

‘ജോലിക്ക് പോകാൻ തയാറെടുക്കുകയായിരുന്നു. ഷർട്ടുപോലും ഇട്ടിരുന്നില്ല. എന്തോ ശബ്ദം കേട്ടതായി ഒരാൾ പറഞ്ഞപ്പോഴാണ് നോക്കിയത്. അപ്പോഴാണ് തൂങ്ങിക്കിടക്കുന്ന കുഞ്ഞിനെ കണ്ടത്. ഉടനെ ഓടി. ആറ് ഫ്ലാറ്റ് അപ്പുറത്തായിരുന്നു കുട്ടിയുണ്ടായിരുന്നത്. സഹായിക്കാമെന്ന് പൊലീസിനോട് ഞാൻ പറഞ്ഞു. ദൈവം സഹായിച്ച് കുട്ടിയെ പിടിക്കാൻ കഴിഞ്ഞു’–ജസീർ പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365322/god-helped-me-i-ran-without-even-putting-on-a-shirt-and-held-the-baby-to-my-chest-malayali-youth-saves-baby-in-london)