---
title: "'കണ്ടു പിടിക്കേണ്ടത് ശത്രുത മനോഭാവം കൊണ്ടല്ല, കൃത്യമായ അന്വേഷണം നടത്തി സത്യം പുറത്തുവരട്ടെ'; കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പ്രതികരണവുമായി കെ.കെ. ശൈലജ"
english_title: "  K.K. Shailaja's response on Kafir screenshot case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365314/kk-shailajas-response-on-kafir-screenshot-case"
published_at: "2026-06-11T14:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a7c9524ee3_kk_shailaja.jpg"
keywords: ["K.K. Shailaja", "Kafir Screenshot Case", "Vatakara", "ShafiParamabil"]
---

# 'കണ്ടു പിടിക്കേണ്ടത് ശത്രുത മനോഭാവം കൊണ്ടല്ല, കൃത്യമായ അന്വേഷണം നടത്തി സത്യം പുറത്തുവരട്ടെ'; കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പ്രതികരണവുമായി കെ.കെ. ശൈലജ

> **Lead Summary:** **കോഴിക്കോട് : **കണ്ടു പിടിക്കേണ്ടത് ശത്രുത മനോഭാവം കൊണ്ടല്ല. കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പ്രതികരണവുമായി കെ.കെ. ശൈലജ.

## Article Content

**കോഴിക്കോട് : **കണ്ടു പിടിക്കേണ്ടത് ശത്രുത മനോഭാവം കൊണ്ടല്ല. കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പ്രതികരണവുമായി കെ.കെ. ശൈലജ.

കണ്ടു പിടിക്കേണ്ടത് ശത്രുത മനോഭാവം കൊണ്ടല്ലെന്നും സൈബർ മേഖലയിലെ അത്തരം പ്രവർത്തനം എല്ലാം നിരുത്സാഹപ്പെടുത്തണമെന്നും അവർ വ്യക്തമാക്കി. അതേ തിരഞ്ഞെടുപ്പിൽ തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യക്തിഹത്യ ഉണ്ടായിരുന്നു. അതൊന്നും അന്വേഷിക്കാൻ തയ്യാറായിട്ടില്ല. കൃത്യമായ അന്വേഷണം നടത്തി സത്യം പുറത്തുവരട്ടെയെന്ന് കെകെ ശൈലജ കൂട്ടിച്ചേർത്തു.

അതേസമയം വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദക്കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം ഒരുങ്ങുന്നു.

സ്ക്രീൻഷോട്ട് ആദ്യം പ്രചരിപ്പിച്ച ഗ്രൂപ്പുകളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഷോട്ട് ആദ്യം ജിതിൻ വടകര സ്ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പിലും തുടർന്ന് റിബേഷ് റെഡ് എൻകൗണ്ടർ ഗ്രൂപ്പിലും പ്രചരിപ്പിച്ചു എന്നാണ് കണ്ടെത്തൽ.

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ കോഴിക്കോട് നടക്കുന്ന വാർത്താ സമ്മേളനത്തിൽ ഡിവൈഎഫ്ഐ മറുപടി പറയും. വാർത്താ സമ്മേളനം വിളിച്ചാണ് ആരോപണങ്ങളിലും കേസിലും മറുപടി പറയുന്നത്.

ഡിവൈഎഫ്ഐ നേതാക്കാളായ റിബേഷ് രാമകൃഷ്ണനും, ജിതിൻ ഭാസ്‌കറും ആണ് സ്ക്രീൻ ഷോട്ട് ആദ്യം ഷെയർ ചെയ്തത് എന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകരായ 9 പേരെ ചോദ്യം ചെയ്യുകയും ചെയ്തു.

ഇതേ തുടർന്നാണ് ഡിവൈഎഫ്ഐ കേസിൽ മാധ്യമങ്ങളെ നേരിൽ കണ്ട് മറുപടി പറയാൻ തീരുമാനിച്ചത്.ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ പ്രസിഡൻ്റായിരുന്ന റിബേഷ് രാമകൃഷ്ണൻ എസ്ഐടി കേസന്വേഷണം സജീവമാക്കിയതോടെ സ്ഥാനം ഒഴിഞ്ഞിരുന്നു. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗം ആണ് ജിതിൻ ഭാസ്കർ.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ പ്രചരിച്ചതാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട്. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിമിനെയാണ് ആദ്യം പൊലീസ് പ്രതി ചേര്‍ത്തത്. ഹൈക്കോടതി ഇടപടെലിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡിവൈഎഫ് ഐപ്രവര്‍ത്തകന്‍ റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. തുടര്‍ന്ന് അന്വേഷണം മുന്നോട്ടു പോയിരുന്നില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365314/kk-shailajas-response-on-kafir-screenshot-case)