---
title: "ന്യൂയോർക്കിൽ സവാരിക്കിടെ 16 വയസ്സുള്ള കുതിര കുഴഞ്ഞുവീണ് മരിച്ചു "
english_title: "16-year-old horse collapses and dies during ride in New York"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365312/16-year-old-horse-collapses-and-dies-during-ride-in-new-york"
published_at: "2026-06-11T14:39:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a7b969fa45_CSDFV.jpg"
keywords: ["LATEST NEWS", "horse", "New York", "horse  Ride"]
---

# ന്യൂയോർക്കിൽ സവാരിക്കിടെ 16 വയസ്സുള്ള കുതിര കുഴഞ്ഞുവീണ് മരിച്ചു 

> **Lead Summary:** **[**കോവിഡ് മഹാമാരിക്ക് ശേഷം 25-നും 45-നും ഇടയിൽ പ്രായമുള്ള യുവാക്കൾ കുഴഞ്ഞുവീണ് മരിക്കുന്ന വാർത്തകൾ നമ്മൾ നിരന്തരം കേൾക്കാറുണ്ട്. ഇതിന് പിന്നിൽ കോവിഡിന്റെ അനന്തരഫലമാണോ അതോ വാക്സിൻ ആണോ എന്ന തർക്കം ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് മനുഷ്യരെയെന്ന പോലെ പരിഭ്രാന്തരാക്കുന്ന തരത്തിൽ ന്യൂയോർക്കിലെ പ്രശസ്തമായ സെൻട്രൽ പാർക്കിൽ സവാരിക്കിടെ ഒരു കുതിര കുഴഞ്ഞുവീണ് മരിച്ച സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

## Article Content

**[**കോവിഡ് മഹാമാരിക്ക് ശേഷം 25-നും 45-നും ഇടയിൽ പ്രായമുള്ള യുവാക്കൾ കുഴഞ്ഞുവീണ് മരിക്കുന്ന വാർത്തകൾ നമ്മൾ നിരന്തരം കേൾക്കാറുണ്ട്. ഇതിന് പിന്നിൽ കോവിഡിന്റെ അനന്തരഫലമാണോ അതോ വാക്സിൻ ആണോ എന്ന തർക്കം ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് മനുഷ്യരെയെന്ന പോലെ പരിഭ്രാന്തരാക്കുന്ന തരത്തിൽ ന്യൂയോർക്കിലെ പ്രശസ്തമായ സെൻട്രൽ പാർക്കിൽ സവാരിക്കിടെ ഒരു കുതിര കുഴഞ്ഞുവീണ് മരിച്ച സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

'ഡെനിസ്' എന്ന് പേരുള്ള 16 വയസ്സുള്ള കുതിരയാണ് സവാരിക്കെത്തിയവരും നാട്ടുകാരും നോക്കിനിൽക്കെ പെട്ടെന്ന് കുഴഞ്ഞുവീണ് മിനിറ്റുകൾക്കകം അന്ത്യശ്വാസം വലിച്ചത്.

ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് സെൻട്രൽ പാർക്ക് വെസ്റ്റിനടുത്തുള്ള 72-ാം സ്ട്രീറ്റിലാണ് സംഭവം നടന്നത്. നൂറിറ്റിൻ കിർബിയിക് എന്ന ഡ്രൈവർ ഓടിച്ചിരുന്ന കുതിരവണ്ടിയിലെ കുതിരയായിരുന്നു ഡെനിസ്.

 വൈകീട്ട് ഏഴരയോടെ സ്ട്രോബെറി ഫീൽഡ്സിന് താഴെ നാവ് പുറത്തേക്കിട്ട നിലയിൽ കുതിര പെട്ടെന്ന് നിലത്തേക്ക് വീഴുകയായിരുന്നു.  കുതിരയുടെ അവസാന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച സവാരിക്കാരും കാൽനടയാത്രക്കാരും പരിഭ്രാന്തരായി. കുതിര വീണ് ഏകദേശം 10 മിനിറ്റിനകം തന്നെ മരണം സംഭവിച്ചു.

 തവിട്ടും വെള്ളയും നിറമുള്ള ഈ കുതിര നടപ്പാതയ്ക്ക് കുറുകെ അനക്കമറ്റ് കിടക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ദാരുണ സംഭവം ന്യൂയോർക്കിൽ പുതിയൊരു നിയമനിർമ്മാണ ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്. നഗരത്തിലെ കുതിരവണ്ടികൾ ഘട്ടം ഘട്ടമായി നിർത്തലാക്കാൻ ലക്ഷ്യമിടുന്ന 'റൈഡേഴ്‌സ് നിയമത്തെ' (Ryder's Law) പിന്തുണച്ച് കൗൺസിൽ അംഗങ്ങൾ ഒത്തുകൂടാൻ തീരുമാനിക്കുന്നതിന് തൊട്ടുമുമ്പാണ് ഡെനിസ് എന്ന കുതിരയുടെ മരണം.

**എന്താണ് റൈഡേഴ്‌സ് നിയമം?**

2022-ൽ സമാനമായ രീതിയിൽ സവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ച 'റൈഡർ' എന്ന കുതിരയുടെ ഓർമ്മയ്ക്കായിട്ടാണ് ഈ നിയമനിർമ്മാണത്തിന് രൂപം നൽകിയത്. നഗരത്തിലെ തിരക്കേറിയ തെരുവുകളിൽ കുതിരകളെക്കൊണ്ട് വണ്ടി വലിപ്പിക്കുന്നത് അവസാനിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.ഡെനിസിന്റെ മരണം കൂടി ചൂണ്ടിക്കാട്ടി, നഗരത്തിലെ കുതിരകളുടെ സുരക്ഷ ഉറപ്പാക്കാൻ സിറ്റി കൗൺസിൽ ഉടൻ തന്നെ റൈഡേഴ്‌സ് നിയമം പാസാക്കണമെന്ന് മൃഗസംരക്ഷണ സംഘടനയായ 'പെറ്റ' (PETA) ആവശ്യപ്പെട്ടിട്ടുണ്ട്. മൃഗസംരക്ഷകർ ഈ ആവശ്യവുമായി പ്രതിഷേധം ശക്തമാക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365312/16-year-old-horse-collapses-and-dies-during-ride-in-new-york)