---
title: "സിക്സറടിച്ച പന്ത് തലയിൽ വീണു; പരുക്കേറ്റ കുട്ടിക്ക് സർപ്രൈസ് സമ്മാനവുമായി അർജുൻ തെൻഡുൽക്കർ"
english_title: "Arjun Tendulkar surprises injured child with a gift"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365294/arjun-tendulkar-surprises-injured-child-with-a-gift"
published_at: "2026-06-11T13:39:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a6d8dce04e_GJDFGDG.jpg"
keywords: ["SPORTS", "Arjun Tendulkar", "CRICKET"]
---

# സിക്സറടിച്ച പന്ത് തലയിൽ വീണു; പരുക്കേറ്റ കുട്ടിക്ക് സർപ്രൈസ് സമ്മാനവുമായി അർജുൻ തെൻഡുൽക്കർ

> **Lead Summary:** മുംബൈ: ** **മുംബൈ ട്വന്റി20 ലീഗിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്നതിനിടെ താൻ അടിച്ച പന്ത് കൊണ്ട് പരുക്കേറ്റ കുട്ടിക്ക് സ്നേഹസമ്മാനവുമായി അർജുൻ തെൻഡുൽക്കർ. മത്സരശേഷം കുട്ടിയെ നേരിൽ കണ്ട അർജുൻ, അവനെ ആശ്വസിപ്പിക്കുകയും കളിക്ക് ഉപയോഗിച്ച പന്തിൽ ഓട്ടോഗ്രാഫ് ഒപ്പിട്ട് സമ്മാനമായി നൽകുകയും ചെയ്തു.

## Article Content

മുംബൈ: ** **മുംബൈ ട്വന്റി20 ലീഗിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്നതിനിടെ താൻ അടിച്ച പന്ത് കൊണ്ട് പരുക്കേറ്റ കുട്ടിക്ക് സ്നേഹസമ്മാനവുമായി അർജുൻ തെൻഡുൽക്കർ. മത്സരശേഷം കുട്ടിയെ നേരിൽ കണ്ട അർജുൻ, അവനെ ആശ്വസിപ്പിക്കുകയും കളിക്ക് ഉപയോഗിച്ച പന്തിൽ ഓട്ടോഗ്രാഫ് ഒപ്പിട്ട് സമ്മാനമായി നൽകുകയും ചെയ്തു.

അന്ധേരിയുടെ ജഴ്സി ധരിച്ച് കളി കാണാനെത്തിയ കുട്ടിയുടെ തലയിലേക്കാണ് അർജുൻ പറത്തിയ കൂറ്റൻ സിക്സർ വന്നു വീണത്. പരുക്കേറ്റ കുട്ടി ഗാലറിയിൽ ഇരുന്ന് കരയുന്നതും ഒപ്പമുള്ളവർ ആശ്വസിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സംഘാടകർ മത്സരത്തിന് ശേഷം കുട്ടിയെ ഗ്രൗണ്ടിൽ എത്തിക്കുകയായിരുന്നു. ബാന്ദ്ര ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ അന്ധേരി ടീമിനായി അർധ സെഞ്ചറിയും മൂന്ന് വിക്കറ്റുകളുമായി അർജുൻ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്.

ആദ്യം ബാറ്റു ചെയ്ത ബാന്ദ്രയ്ക്കെതിരെ 3 ഓവറിൽ വെറും 11 റൺസ് മാത്രം വഴങ്ങി അർജുൻ 3 വിക്കറ്റുകൾ വീഴ്ത്തി.

 വൺഡൗണായി ബാറ്റിങ്ങിനിറങ്ങിയ താരം 34 പന്തുകളിൽ നിന്ന് 5 സിക്സറുകളും 4 ഫോറുകളുമടക്കം 66 റൺസ് അടിച്ചുകൂട്ടി. വെറും 25 പന്തിലായിരുന്നു ലീഗിലെ താരത്തിന്റെ ആദ്യ അർധ സെഞ്ചറി.

അന്ധേരിക്ക് തകർപ്പൻ ജയം

അർജുന്റെ മികച്ച ബോളിങ് പ്രകടനത്തോടെ ബാന്ദ്ര ബ്ലാസ്റ്റേഴ്സിനെ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 144 റൺസിന് ഒതുക്കാൻ അന്ധേരിക്ക് സാധിച്ചു. മറുപടി ബാറ്റിങ്ങിൽ അർജുന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും, 38 പന്തിൽ 54 റൺസെടുത്ത് പുറത്താകാതെ നിന്ന മുഷീർ ഖാന്റെയും മികവിൽ 13.5 ഓവറിൽ വെറും ഒരു വിക്കറ്റ് നഷ്ടത്തിൽ അന്ധേരി ലക്ഷ്യം കണ്ടു. 10 ലക്ഷം രൂപയ്ക്കാണ് അർജുൻ തെൻഡുൽക്കർ മുംബൈ ട്വന്റി20 ലീഗിൽ കളിക്കുന്നത്.

[https://x.com/arshdeep3444/status/2064220651398004820?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2064220651398004820%7Ctwgr%5E6264604714de5966f5766b8521bcf031376ac4d0%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.reporterlive.com%2Fsports%2Fcricket%2F2026%2F06%2F11%2Farjun-tendulkar-consoles-young-fan-hit-by-his-six-mumbai-t20-league-viral-video-malayalam-news](https://x.com/arshdeep3444/status/2064220651398004820?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2064220651398004820%7Ctwgr%5E6264604714de5966f5766b8521bcf031376ac4d0%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.reporterlive.com%2Fsports%2Fcricket%2F2026%2F06%2F11%2Farjun-tendulkar-consoles-young-fan-hit-by-his-six-mumbai-t20-league-viral-video-malayalam-news)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365294/arjun-tendulkar-surprises-injured-child-with-a-gift)