---
title: "മാള പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ക്വാർട്ടേഴ്സിൽ തൂങ്ങി  മരിച്ച നിലയിൽ,  വ്യക്തിപരമായ പ്രശ്നങ്ങളെന്ന് ആത്മഹത്യാക്കുറിപ്പ്"
english_title: "Mala Police Station, SHO found dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365277/mala-police-station-sho-found-dead-"
published_at: "2026-06-11T12:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a621fe76a3_dead.jpg"
keywords: ["Mala Police Station", "SHO", "Found Dead", "Suicide"]
---

# മാള പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ക്വാർട്ടേഴ്സിൽ തൂങ്ങി  മരിച്ച നിലയിൽ,  വ്യക്തിപരമായ പ്രശ്നങ്ങളെന്ന് ആത്മഹത്യാക്കുറിപ്പ്

> **Lead Summary:** **തൃശ്ശൂർ: ** മാള പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . കൊല്ലം ശൂരനാട് സ്വദേശി ആർ രാജേഷാണ് മരിച്ചത് .

## Article Content

**തൃശ്ശൂർ: ** മാള പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . കൊല്ലം ശൂരനാട് സ്വദേശി ആർ രാജേഷാണ് മരിച്ചത് .

മാളയിലെ പൊലീസ് ക്വാർട്ടേഴ്സിലാണ് മൃതദേഹം കണ്ടത്. ഭാര്യയ്ക്ക് വാഹനാപകടത്തിൽ പരുക്കേറ്റിരുന്നു. രണ്ട് ദിവസത്തെ അവധിയ്ക്കു ശേഷം ഇന്ന് ജോലിയ്ക്കു കയറേണ്ടതായിരുന്നു. രാജേഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വ്യക്തിപരമായ പ്രശ്നമെന്നാണ് ആത്മഹത്യക്കുറിപ്പിൽ പറയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365277/mala-police-station-sho-found-dead-)