---
title: "കൊട്ടിയൂരിൽ തീർഥാടകർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ്  അപകടം; പതിനൊന്ന് പേർക്ക് പരിക്ക്"
english_title: "Traveler carrying pilgrims overturns in Kottiyur, 11 injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365267/traveler-carrying-pilgrims-overturns-in-kottiyur-11-injured"
published_at: "2026-06-11T12:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a590c0a240_accident.jpg"
keywords: ["Traveler Accident", "Kottiyur", "KottiyurUlsavam", "Kannur"]
---

# കൊട്ടിയൂരിൽ തീർഥാടകർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ്  അപകടം; പതിനൊന്ന് പേർക്ക് പരിക്ക്

> **Lead Summary:** **കൊട്ടിയൂർ: **കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനായി എത്തിയ തീർഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ മറിഞ്ഞ് അപകടം . 11 പേർക്ക് പരിക്കേറ്റു. അമ്പായത്തോട് എൽ.പി സ്കൂളിനു സമീപം വ്യാഴാഴ്ച രാവിലെ 9.45ഓടെയാണ് അപകടം.

## Article Content

**കൊട്ടിയൂർ: **കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനായി എത്തിയ തീർഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ മറിഞ്ഞ് അപകടം . 11 പേർക്ക് പരിക്കേറ്റു. അമ്പായത്തോട് എൽ.പി സ്കൂളിനു സമീപം വ്യാഴാഴ്ച രാവിലെ 9.45ഓടെയാണ് അപകടം.

കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന ട്രാവലറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടമുണ്ടായ ഉടൻ തന്നെ നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

പരിക്കേറ്റവരെ ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലുമായി മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365267/traveler-carrying-pilgrims-overturns-in-kottiyur-11-injured)