---
title: " ബുദ്ധിമോശം കാണിക്കല്ലേ ......! മരണത്തിലേക്ക് സെക്കൻഡുകൾ മാത്രം; ബെംഗളൂരുവിൽ ട്രെയിനിന് തലവയ്ക്കാൻ ശ്രമിച്ച മലയാളി യുവാവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി പൊലീസ്"
english_title: "Suicide attempt in Bengaluru, Netravati Express, rescued by police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365266/suicide-attempt-in-bengaluru-netravati-express-rescued-by-police"
published_at: "2026-06-11T12:08:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a5826efbec_train.jpg"
keywords: ["Suicide Attempt", "Bengaluru", "Netravati Express", "Police"]
---

#  ബുദ്ധിമോശം കാണിക്കല്ലേ ......! മരണത്തിലേക്ക് സെക്കൻഡുകൾ മാത്രം; ബെംഗളൂരുവിൽ ട്രെയിനിന് തലവയ്ക്കാൻ ശ്രമിച്ച മലയാളി യുവാവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി പൊലീസ്

> **Lead Summary:** **ബെംഗളൂരു:** ജീവിതം അവസാനിപ്പിക്കാനായി റെയിൽവേ ട്രാക്കിൽ ട്രെയിനിന് തലവയ്ക്കാൻ ശ്രമിച്ച മലയാളി യുവാവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി പൊലീസ്. ബെംഗളൂരുവിലെ ഹെബ്ബഗോഡിയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

## Article Content

**ബെംഗളൂരു:** ജീവിതം അവസാനിപ്പിക്കാനായി റെയിൽവേ ട്രാക്കിൽ ട്രെയിനിന് തലവയ്ക്കാൻ ശ്രമിച്ച മലയാളി യുവാവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി പൊലീസ്. ബെംഗളൂരുവിലെ ഹെബ്ബഗോഡിയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

ഹെബ്ബഗോഡി പൊലീസ് നടത്തിയ സമയോചിത ഇടപെടലാണ് തുണച്ചത്.നേത്രാവതി എക്സ്പ്രസിന് തലവയ്ക്കാനായിരുന്നു യുവാവിൻ്റെ ശ്രമം. പൊലീസിനെ കണ്ടതോടെ ട്രെയിൻ വരുന്ന ദിശയിലേക്ക് യുവാവ് ഓടിമാറിയെങ്കിലും പിന്നാലെ ഓടിയ പൊലീസ് സംഘം സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടെ, സ്റ്റേഷനിൽ വിളിച്ചറിയിച്ച് ട്രെയിൻ നിർത്തിച്ചു. യുവാവിനെ പൊലീസ് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.

*(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365266/suicide-attempt-in-bengaluru-netravati-express-rescued-by-police)