---
title: "വിലക്കയറ്റത്തിന് ബ്രേക്ക്! റെക്കോർഡ് ഇടിവിലേക്ക് സ്വർണ്ണവില; ഇന്ന് മാത്രം പവന് കുറഞ്ഞത് 1560 രൂപ"
english_title: "Gold price in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365236/gold-price-in-kerala"
published_at: "2026-06-11T10:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a3cde5ec9c_gold.jpg"
keywords: ["Gold Price", "Gold Price In Kerala"]
---

# വിലക്കയറ്റത്തിന് ബ്രേക്ക്! റെക്കോർഡ് ഇടിവിലേക്ക് സ്വർണ്ണവില; ഇന്ന് മാത്രം പവന് കുറഞ്ഞത് 1560 രൂപ

> **Lead Summary:** **തിരുവനന്തപുരം: ** ആശ്വാസം .... കേരളത്തിൽ സ്വ‍‌ർണ വിലയിൽ വീണ്ടും വൻ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‍‌ർണത്തിന് 195 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വ‍ർണത്തിന് 1560 രൂപയാണ് രൂപയാണ് കുറഞ്ഞത്.

## Article Content

**തിരുവനന്തപുരം: ** ആശ്വാസം .... കേരളത്തിൽ സ്വ‍‌ർണ വിലയിൽ വീണ്ടും വൻ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‍‌ർണത്തിന് 195 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വ‍ർണത്തിന് 1560 രൂപയാണ് രൂപയാണ് കുറഞ്ഞത്.

ഇതോടെ 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‌ർണത്തിന് 13,350 രൂപയും പവന് 1,06,800 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ വൈകീട്ട് വീണ്ടും വില കുറഞ്ഞ് 1,08,360 രൂപയിലേക്ക് എത്തിയിരുന്നു. ഇതോടെ വെറും രണ്ട് ദിവസത്തിനുള്ളിൽ പവന് 4720 രൂപയോളം കുറഞ്ഞിരിക്കുകയാണ്.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വ‍‌ർണ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ വ‍ർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയുടെ വില ഇന്നേക്ക് 260 രൂപയായി ഉയ‍ർന്നു. 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,600 രൂപയാണ് വില വരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365236/gold-price-in-kerala)