---
title: "മരിച്ചത് തീക്കുനി സ്വദേശിനി; പയ്യോളിയിൽ ടൂറിസ്റ്റ് ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം, ദാരുണമരണം തലയിലൂടെ ബസ്സിന്റെ മുൻചക്രം കയറിയിറങ്ങി"
english_title: "Payyoli Tourist Bus And Scooter Accident Update "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365180/payyoli-tourist-bus-and-scooter-accident-update"
published_at: "2026-06-10T21:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a298422b943c_accident.jpg"
keywords: ["Latest News", "Accident", "Payyoli", "Valayam Native"]
---

# മരിച്ചത് തീക്കുനി സ്വദേശിനി; പയ്യോളിയിൽ ടൂറിസ്റ്റ് ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം, ദാരുണമരണം തലയിലൂടെ ബസ്സിന്റെ മുൻചക്രം കയറിയിറങ്ങി

> **Lead Summary:** കോഴിക്കോട്: പയ്യോളി ദേശീയപാതയിൽ ടൂറിസ്റ്റ് ബസ്സിടിച്ച് സ്കൂട്ടർ യാത്രിക മരിച്ച സംഭവം, മരിച്ചത് തീക്കുനി സ്വദേശിനി ജെസ്‌ന . അപകടത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന കുട്ടിയുൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു.

## Article Content

കോഴിക്കോട്: പയ്യോളി ദേശീയപാതയിൽ ടൂറിസ്റ്റ് ബസ്സിടിച്ച് സ്കൂട്ടർ യാത്രിക മരിച്ച സംഭവം, മരിച്ചത് തീക്കുനി സ്വദേശിനി ജെസ്‌ന . അപകടത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന കുട്ടിയുൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു.

ഇന്ന് വൈകീട്ട് 6.15 ഓടെ പയ്യോളിയിലെ നിർദ്ദിഷ്ട ദേശീയപാതയിൽ പെട്രോൾ പമ്പിന് സമീപമാണ് അപകടം സംഭവിച്ചത്.യുവതിയുടെ തലയിലൂടെ ബസ്സിന്റെ മുൻചക്രം കയറിയിറങ്ങി സംഭവസ്ഥലത്തുതന്നെ ദാരുണമായ മരണം സംഭവിക്കുകയായിരുന്നു.

വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിന് പുറകിൽ അതേ ദിശയിൽ വന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ യുവതി ടൂറിസ്റ്റ് ബസ്സിനടിയിൽപ്പെടുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ കുഞ്ഞിനെയും മറ്റൊരാളെയും ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് പയ്യോളി പോലീസും നാട്ടുകാരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയാണ് തുടർനടപടികൾ സ്വീകരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365180/payyoli-tourist-bus-and-scooter-accident-update)