---
title: "കാട്ടിക്കുളത്തെ കാട്ടാന ആക്രമണം: രാജുവിന്റെ മരണത്തിൽ മെഡിക്കൽ കോളേജിന് മുന്നിൽ സി.പി.എം പ്രതിഷേധം ശക്തം"
english_title: "Wild elephant attack in Kattikkulam: CPM protests in front of the Medical College over Raju's death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365133/wild-elephant-attack-in-kattikkulam-cpm-protests-in-front-of-the-medical-college-over-rajus-death"
published_at: "2026-06-10T15:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2938f801998_DEATH.jpg"
keywords: []
---

# കാട്ടിക്കുളത്തെ കാട്ടാന ആക്രമണം: രാജുവിന്റെ മരണത്തിൽ മെഡിക്കൽ കോളേജിന് മുന്നിൽ സി.പി.എം പ്രതിഷേധം ശക്തം

> **Lead Summary:** **മാനന്തവാടി: ** വയനാട് കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ സിപിഎം പ്രതിഷേധം ശക്തം .

## Article Content

**മാനന്തവാടി: ** വയനാട് കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ സിപിഎം പ്രതിഷേധം ശക്തം .

പുളിമൂട് ഉന്നതിയിലെ രാജുവാണ് മരിച്ചത്. കൃഷി സ്ഥലത്ത് വെച്ചാണ് തൊഴിലാളിയെ ആന ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കാട്ടാനയുടെ ആക്രമണത്തിൽ രാജുവിന്റെ വാരിയലിനും ആന്തരികാവയവങ്ങൾക്കും ഗുരുതരമായ തകരാറുകൾ സംഭവിച്ചിരുന്നു. ആന തുമ്പിക്കൈ കൊണ്ട് തട്ടി ഇയാളെ 20 മീറ്ററുകളോളം വലിച്ച് കൊണ്ടുപോകുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. വയനാട് കാട്ടിക്കുളം വെള്ളാഞ്ചേരിയില്‍ ജനവാസ മേഖലയില്‍ ഒറ്റയാന്‍ ഇറങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇന്ന് രാവിലെയോടെയാണ് ഒറ്റയാന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്. ജനവാസ മേഖലയില്‍ ആന നിലയുറപ്പിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലായിരുന്നു. തുടര്‍ന്ന് വനത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

ആനയെ തുരത്താന്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത ശ്രമമാണ് നടക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് നിരീക്ഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365133/wild-elephant-attack-in-kattikkulam-cpm-protests-in-front-of-the-medical-college-over-rajus-death)