---
title: "നാദാപുരം കുറ്റ്യാടി സംസ്ഥാന പാതയിൽ വാഹനാപകടം: കാർ ബൈക്കുകളിലേക്ക് ഇടിച്ചുകയറി മൂന്ന് സ്ത്രീകൾക്ക് പരിക്ക്"
english_title: "Three women injured in road accident on Nadapuram-Kuttyadi state highway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365124/three-women-injured-in-road-accident-on-nadapuram-kuttyadi-state-highway"
published_at: "2026-06-10T15:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a293308f076a_NADAPUAM_ACCIDNET.jpg"
keywords: []
---

# നാദാപുരം കുറ്റ്യാടി സംസ്ഥാന പാതയിൽ വാഹനാപകടം: കാർ ബൈക്കുകളിലേക്ക് ഇടിച്ചുകയറി മൂന്ന് സ്ത്രീകൾക്ക് പരിക്ക്

> **Lead Summary:** **നാദാപുരം : ** നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അമ്പലകുളങ്ങര ടൗണിന് സമീപമായിരുന്നു സംഭവം.

## Article Content

**നാദാപുരം : ** നാദാപുരം-കുറ്റ്യാടി സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അമ്പലകുളങ്ങര ടൗണിന് സമീപമായിരുന്നു സംഭവം.

നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളിലേക്ക് ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ കക്കട്ടിലെ കരുണ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ഇവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ അരമണിക്കൂറോളം കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തുടർന്ന് നാദാപുരം പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം പൂർണ്ണസ്ഥിതിയിലാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365124/three-women-injured-in-road-accident-on-nadapuram-kuttyadi-state-highway)