---
title: "പ്രശസ്ത ചലച്ചിത്രതാരം നേഹസക്സേന ക്വിക്‌സി.കോംയുടെ പുതിയ ബ്രാൻഡ് അംബാസിഡർ"
english_title: "Famous film actress Neha Saxena is the new brand ambassador of Quixy.com"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365123/famous-film-actress-neha-saxena-is-the-new-brand-ambassador-of-quixycom"
published_at: "2026-06-10T15:12:00+05:30"
category: "Business"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a29325d724ee_Famous_film_actress_Neha_Saxena_is_the_new_brand_ambassador_of_Quixy.jpg"
keywords: ["Business", "Quikzii", "Neha Saxena", "Brand Ambassador", "UK Delivery Platform"]
---

# പ്രശസ്ത ചലച്ചിത്രതാരം നേഹസക്സേന ക്വിക്‌സി.കോംയുടെ പുതിയ ബ്രാൻഡ് അംബാസിഡർ

> **Lead Summary:** യുകെയുടെ പ്രിയപ്പെട്ട ഡെലിവറി പ്ലാറ്റ്ഫോമായ ക്വിക്‌സി.കോംന്റെ പുതിയ ബ്രാൻഡ് അംബാസിഡറായി പ്രശസ്ത ചലച്ചിത്ര താരം നേഹസക്സേനയെ നിയമിച്ചു.

## Article Content

യുകെയുടെ പ്രിയപ്പെട്ട ഡെലിവറി പ്ലാറ്റ്ഫോമായ ക്വിക്‌സി.കോംന്റെ പുതിയ ബ്രാൻഡ് അംബാസിഡറായി പ്രശസ്ത ചലച്ചിത്ര താരം നേഹസക്സേനയെ നിയമിച്ചു.

മലയാളം,കന്നഡ,തമിഴ്,തെലുങ്ക്,ഹിന്ദിസിനിമകളിലൂടെ ഇന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നേഹസക്സേന.

മമ്മൂട്ടിയോടൊപ്പം 'കസബ', മോഹൻലാലിനൊപ്പം 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ', 'ആറാട്ട്', കന്നഡയിൽ 'ദണ്ഡ്', തെലുങ്കിൽ 'ലാൽബാഗ്', സൈഫ്അലിഖാനോടൊപ്പം ഹിന്ദിയിൽ 'ചീഫ്' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ നേഹ ഏറെ സുപരിചിതയാണ്.

അഭിനയത്തിന്പുറമെ സെയിൽ സ്രംഗത്ത് മികച്ച പശ്ചാത്തലമുള്ള നേഹസക്സേന, പ്രോജക്റ്റ്മാനേജ്മെന്റ്, സെയിൽസ്മാനേജ്മെന്റ് എന്നിവയിൽ ഉയർന്ന കഴിവു തെളിയിച്ച പ്രൊഫഷണലാണ്.

ബിസിനസ്സ്- കമ്മ്യൂണിക്കേഷൻ രംഗങ്ങളിലെ നേഹയുടെ പ്രൊഫഷണൽ മികവും ജനപ്രീതിയും ക്വിക്സിയുടെ ബ്രാൻ ഡ്കമ്മ്യൂണിക്കേഷൻ കൂടുതൽ ഹൃദ്യവും ആകർഷകവുമാക്കാൻ സഹായിക്കുമെന്ന് ക്വിക്‌സി അധികൃതർ വ്യക്തമാക്കി.

2025ഡിസംബറിൽ യുകെയിൽ പ്രവർത്തനമാരംഭിച്ച ക്വിക്സി, ഉപഭോക്താക്കളുടെ വിശ്വാസം നേടി വിജയകരമായി 6 മാസംപൂർത്തിയാക്കിയിരിക്കുകയാണ്.

FMCG, FMCD റീട്ടെയ്ൽ മാനേജ്മെന്റ്രം ഗത്ത്വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള പ്രമുഖ സംരംഭകനും നിക്ഷേപകനുമായ ശരത്ജോസാണ് ക്വിക്‌സി ഡെലിവറിപ്ലാറ്റ്ഫോമിന്റെ സാരഥി.

യുകെയിലെ മലയാളി, സൗത്ത്-നോർത്ത്ഇന്ത്യൻ, അറബിക്, ബംഗ്ലാദേശി, ശ്രീലങ്കൻ, ദക്ഷിണേഷ്യൻ, ആഫ്രിക്കൻ സമൂഹങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പ്രവാസികളുടെയും daily ആവശ്യങ്ങളും ഭക്ഷണ അഭിരുചികളും ജീവിതരീതികളും കൃത്യമായി മനസിലാക്കിയാണ് ക്വിക്‌സിയുടെ സമ്പൂർണ്ണ ഉൽപ്പന്ന ശ്രേണി ഒരുക്കിയിരിക്കുന്നത്.

ആധുനിക സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ പ്രവർത്തിക്കുന്ന ക്വിക്‌സി രണ്ട് തരത്തിലുള്ള ഡെലിവറി ഓപ്പറെയോഷനുകളാണുള്ളത്.

ഓർഡർ ചെയ്യുന്ന ഉൽപ്പന്നങ്ങൾ 24 മണിക്കൂറിനുള്ളിൽ ഉപഭോക്താക്കളുടെ കൈകളിൽ എത്തിക്കുന്ന '24-Hour Delivery' സംവിധാനമാണ് ഇതിൽ ആദ്യത്തേത്.

എന്നാൽ യുകെയിലെ തെരഞ്ഞെടുത്ത നഗരങ്ങളിൽ ഓർഡർ ചെയ്ത് 1 മണിക്കൂറിനുള്ളിൽ ഉൽപ്പന്നങ്ങൾ വീട്ടിലെത്തിക്കുന്ന '1-Hour Delivery' എന്ന സൂപ്പർ ഫാസ്റ്റ് സേവനവും ക്വിക്‌സി നൽകുന്നുണ്ട്.

ഫ്രഷ്പച്ചക്കറികൾ, പഴവർഗങ്ങൾ, ഗുണനിലവാരമുള്ളമീറ്റ്, ഫിഷ്, ഗ്രോസറികൾ എന്നിവയ്ക്ക് പുറമെ ഫാഷൻ&ട്രെൻഡി ഫാബ്രിക്സ്, ഇലക്ട്രോണിക്സ്, മൊബൈൽആക്സസറികൾ, ചെറുകിട ഉപകരണങ്ങൾ,ഓഫീസ്സ്റ്റേഷനറികൾ തുടങ്ങി ഒരു ഉപഭോക്താവിന് ആവശ്യമായ എല്ലാ ഉൽപ്പന്നങ്ങളും ക്വിക്‌സിലൂടെ അതിവേഗം സ്വന്തമാക്കാം.

ആകർഷകമായ നിരവധി ഓഫറുകളും ആനുകൂല്യങ്ങളുമാണ് പ്ലാറ്റ്ഫോം ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

തെരഞ്ഞെടുക്കപ്പെടുന്ന 100 പേർക്ക് അവർക്ക് ഇ ഷ്ടമുള്ള ഒരുപ്രത്യേക പ്രൊഡക്റ്റ് തികച്ചും സൗജന്യമായി ഡെലിവറി ചെയ്യുന്ന 'The First 100' ഓഫറാണ് ഇതിൽ പ്രധാനപ്പെട്ടത്.

കൂടാതെ സുഹൃത്തുക്കളെ റെഫർ ചെയ്യുന്നതിലൂടെ 'സൂപ്പർകോയിനുകൾ' നേടാനും പർച്ചേസ് സമയത്ത് ഇവ റീഡീം ചെയ്ത് സ്വന്തമാക്കാനും സഹായിക്കുന്ന 'Refer & Earn' പദ്ധതിയും ഒരുക്കിയിട്ടുണ്ട്.

ഇതിന് പുറമെ ഉപഭോക്താക്കൾക്കായി പ്രത്യേക ലോയൽറ്റി പ്രോഗ്രാമുകൾ, ക്യാഷ്ബാക്ക് ഓഫറുകൾ, കൂടുതൽ സവിശേഷമായ ആനുകൂല്യങ്ങളും മുൻഗണനകളും നൽകുന്ന മെമ്പർഷിപ്പ് പ്രോഗ്രാമുകൾ, ആകർഷകമായ സീസണൽ ഓഫറുകൾ എന്നിവയും ക്വിക്സി നൽകുന്നുണ്ട്.

ഉയർന്ന ഗുണമേന്മയും അതിവേഗ സേവനവും ഒന്നിപ്പിച്ച് ക്വിക്സിലെ ഷോപ്പിംഗ് സംസ്കാരം പുതിയൊരു തലത്തിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്നും, ഉപഭോക്താക്കളുടെ ഷോപ്പിംഗ് അനുഭവം കൂടുതൽ വിപുലവും വേഗത്തിലുള്ളതും ഒപ്പം വിശ്വാസയോഗ്യവുമാക്കുക എന്നതാണ്ദൗത്യമെന്നും ക്വിക്‌സിയുടെ ഫൗണ്ടറും സി ഇ ഒ യുമായ ശരത്ജോസ് വ്യക്തമാക്കി.

Quikzii.com എന്ന വെബ്സൈറ്റ് വഴിയോ, ഗൂഗിൾപ്ലേസ്റ്റോറിലും ആപ്പ്സ്റ്റോറിലും ലഭ്യമായ ക്വിക്‌സി മൊബൈൽ ആപ്പ് വഴിയോ ഉപഭോക്താക്കൾക്ക് ഓറ്റ ക്ലിക്കിൽ ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365123/famous-film-actress-neha-saxena-is-the-new-brand-ambassador-of-quixycom)