---
title: "വാക്കുപാലിച്ച് സർക്കാർ; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് ഇനി ടിക്കറ്റ് വേണ്ട ! ജൂൺ 15 മുതൽ 'പ്രിയദർശിനി'; പ്രഖ്യാപനവുമായി മുഖ്യമന്ത്രി"
english_title: "Free travel for women in KSRTC buses, Priyadarshini, effective from June 15, Chief Minister VD Satheesan."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365074/free-travel-for-women-in-ksrtc-buses-priyadarshini-effective-from-june-15-chief-minister-vd-satheesan-"
published_at: "2026-06-10T12:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2908ad30e3d_KSRTC.jpg"
keywords: ["Free Travel", "KSRTC Buses", "Free Travel For Women", "Priyadarshini", "Chief Minister VD Satheesan"]
---

# വാക്കുപാലിച്ച് സർക്കാർ; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് ഇനി ടിക്കറ്റ് വേണ്ട ! ജൂൺ 15 മുതൽ 'പ്രിയദർശിനി'; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം :** കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി അംഗീകരിച്ചുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജൂൺ 15 മുതൽ പ്രായഭേധമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആര്‍ടിസി ബസിലെ ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാസൗകര്യം അനുവദിച്ചു.

## Article Content

**തിരുവനന്തപുരം :** കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി അംഗീകരിച്ചുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ജൂൺ 15 മുതൽ പ്രായഭേധമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആര്‍ടിസി ബസിലെ ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാസൗകര്യം അനുവദിച്ചു.

പ്രിയദർശിനി എന്നപേരിലായിരിക്കും അറിയപ്പെടുന്നത് . സർക്കാരിന് ഒരു മാസം 65,75 കോടിവരുമെന്നും എന്നാൽ ആ പണം സർക്കാർ കെഎസ്ആര്‍ടിസിക്ക് നൽകുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു .

800 കോടി രൂപ കെഎസ്ആര്‍ടിസിക്ക് ഒരു വർഷം അധികം കൊടുക്കേണ്ടിവരും. നിലവിൽ സ്വകാര്യ ബസുകൾ വാടകക്ക് എടുക്കാൻ ഉദ്ദേശിക്കുന്നില്ല. മലബാർ മേഖലയിലേക്ക് കൂടുതൽ ബസുകൾ അനുവദിക്കുന്നത് പഠിക്കുമെന്നും മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.

സലിം കുമാറിനെതിരെ സോഷ്യൽ മീഡിയയിൽ വളരെ മോശം ക്യാമ്പയിൻ നടന്നു . ആരാണ് പിന്നിലെന്നും സതീശൻ ചോദിച്ചു. സിപിഎമ്മിനെ തോൽപ്പിക്കാൻ എളുപ്പമാണ് തോറ്റെന്ന് ബോധ്യപ്പെടുത്താനാണ് പാട്. സിപിഎം-ബിജെപി ഡീൽ നടന്നത് ചാത്തന്നൂരും കഴക്കൂട്ടത്തുമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365074/free-travel-for-women-in-ksrtc-buses-priyadarshini-effective-from-june-15-chief-minister-vd-satheesan-)